കൊല്ലം: എസ്എന്‍ഡിപി യോഗം അടക്കമുള്ള സാമുദായിക സംഘടനകളിലും അവരുടെ പ്രവര്‍ത്തകരിലും സ്വത്വബോധമുയര്ത്താന് ആര്‍എസ്എസിനും ബിജെപിക്കും സാധിച്ചതായി സിപിഎം കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ട്. എസ്എന്‍ഡിപിയെ സംശയത്തോടെ കാണണം. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുബാങ്കായിരുന്ന സമൂഹങ്ങളെ പാര്‍ട്ടിക്ക് നഷ്ടമാകുന്ന സ്ഥിതിവിശേഷമുണ്ടായതായും അത്തരം സാഹചര്യങ്ങള്‍ തടയുന്നതില്‍ കേരളത്തിലെ പാര്‍ട്ടി ഘടകം പരാജയപ്പെട്ടതായും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
കേരളത്തിലെ പാര്‍ട്ടിയുടെ അടിത്തറയും അടിസ്ഥാന വോട്ടു ബാങ്കുമായിരുന്ന കര്‍ഷക, കയര്‍ തൊഴിലാളികളെയും ദളിതരെയും ആദിവാസികളെയുമെല്ലാം മത, സാമൂദായിക ബോധമുയര്‍ത്തി ബിജെപി അടര്‍ത്തിയെടുത്തെന്നാണ് കേന്ദ്രകമ്മറ്റിയുടെ പരാതി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയിലേക്ക് നയിച്ചത് അതാണ്. ആലപ്പുഴയിലെയും ആറ്റിങ്ങലെയും പാര്‍ട്ടി പരാജയവും വോട്ട് വിഹിതത്തിലെ കുറവും നല്കുന്ന സൂചനകള്‍ വലുതാണ്. ബിജെപി വിജയിച്ച തൃശൂരിലും സിപിഎമ്മിന്റെ വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്. തൃശൂരില്‍ ഏഴു ശതമാനത്തിന്റെ ഇടിവുണ്ടായത് തിരിച്ചറിയാനായില്ലെന്നും കേന്ദ്രകമ്മറ്റി കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: