ലഖ്നൗ: ഉത്തര്‍പ്രദേശിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയും സുന്ദരിയുമായ ഹിമാനി നര്വാള്സ് എന്ന യുവതിയുടെ ജഡം കഴിഞ്ഞ ദിവസം പെട്ടിയില്‍ കണ്ടെത്തിയതോടെ യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിക്കൂട്ടില്‍. രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ സജീവമായി പങ്കെടുത്തിരുന്നതിനാല്‍ രാഹുല്‍ ഗാന്ധിയും സംശയത്തിന്റെ നിഴലിലാണ്.
എന്തായാലും പ്രതികളെ പിടിക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് യുപിയിലെ യോഗി സര്‍ക്കാര്‍. യുപിയിലെ ആഭ്യന്തരമന്ത്രി അനില്‍ വിജ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. ” കോണ്‍ഗ്രസുകാര്‍ ഇതിന് മുന്‍പും ഇതുപോലെ ചെയ്തിട്ടുണ്ട്. ഉയരത്തിലേക്ക് പോകാന്‍ മറ്റുള്ളവരുടെ മൂട് താങ്ങുന്നത് കോണ്‍ഗ്രസിന്റെ സംസ്കാരമാണ്. മരിച്ച ഹിമാനി നര്വാള്സിന്റെ അമ്മയുടെ ആരോപണം ഗൗരവമുള്ളതാണ്.”- അനില്‍ വിജ് പറഞ്ഞു.
തെരഞ്ഞെടുപ്പും കോണ്‍ഗ്രസ് പാര്‍ട്ടിയുമാണ് തന്റെ മകളുടെ ജീവനെടുത്തതെന്നാണ് ഹിമാനിയുടെ അമ്മ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: