നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മൂന്നാം പാദത്തിൽ (ഒക്ടോബർ ഡിസംബർ) ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 6.2 ശതമാനം വളർച്ചയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ പാദത്തിൽ ഇന്ത്യയുടെ ജിഡിപി മൂല്യം 47.17 ലക്ഷം കോടി രൂപയാണ്. 2023-24 സാമ്പത്തിക വർഷത്തിലെ സമാനപാദത്തിലെ 44.44 ലക്ഷം കോടി രൂപയേക്കാൾ 6.2 ശതമാനം വളർച്ചയാണ് നേടിയത്.
മൂന്നാം പാദത്തിലെ വളർച്ചയുടെ ഭൂരിഭാഗവും കാർഷിക, സേവന മേഖലകളിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. കാർഷിക വളർച്ച മുൻ പാദത്തിലെ 4.1 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി ആറ് പാദങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
സേവന മേഖല മുൻ പാദത്തിലെ 7.2 ശതമാനത്തിൽ നിന്ന് 7.4 ശതമാനമായി വേഗത്തിൽ വളർച്ച കൈവരിച്ചു. ലോകത്തിലെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന നേട്ടം ഇന്ത്യ കഴിഞ്ഞ പാദത്തിലും നിലനിർത്തി. ചൈന 5.4%, യുഎസ് 2.3% ,യുകെ 0.1% , ജപ്പാൻ 2.8% എന്നിങ്ങനെയാണ് വളർച്ച രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: