മലപ്പുറം : ബൈക്കും ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു. വാണിയമ്പലം സ്വദേശിനി സിമി വര്‍ഷ ( 22 ) ആണ് മരിച്ചത്.ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മലപ്പുറം തിരുവാലിയില്‍ ആണ് അപകടം.
തിരുവാലി പൂന്തോട്ടത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. വാണിയമ്പലം മൂന്നാംപടി വീട്ടില്‍ വിജേഷും (29) ഭാര്യ സിമി വര്‍ഷയും ബുള്ളറ്റില്‍ മഞ്ചേരിയിലേക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പോകവെയാണ് അപകടമുണ്ടായത്.
എതിരെ വന്ന ബസില്‍ തട്ടി ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്ന് സിമി വര്‍ഷ ബസിന്റെ പിന്‍ചക്രത്തിനടിയില്‍ പെടുകയായിരുന്നു. ഭര്‍ത്താവിന് നിസാര പരിക്കേറ്റിട്ടുണ്ട്. മൃതദേഹം മഞ്ചേരിയില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: