ന്യൂദല്‍ഹി: പുതിയ ബജറ്റിലെ തീരുമാനമനുസരിച്ച് മൊബൈൽ ഫോണിനും ജീവൻരക്ഷാ ഔഷധങ്ങൾക്കും വില കുറയും. 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്കാണ് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയത്. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഒട്ടേറെ സാധനസാമഗ്രികളുടെ വില കുറയും. ടിവിയുടെ വില കുറയും. ഇവ ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ഇലക്ട്രോണിക് ഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറയുന്നതിനാലാണിത്.
- കാൻസർ രോഗികള്‍ക്കുള്ള മരുന്ന് ഉൾപ്പെടെ 36 ജീവൻ രക്ഷാ മരുന്നുകൾക്ക് വിലകുറയും. ഇലക്ട്രിക് വാഹനങ്ങളുടെ വിലയിലും കുറവ് വരും.
- മറ്റ് 37 അവശ്യമരുന്നുകളുടെ കസ്റ്റംസ് തീരുവയില്‍ അഞ്ച് ശതമാനം ഇളവ് അനുവദിക്കുന്നതിനാല്‍ ഇവയുടെ വില കുറയും.
- കോബാള്‍ട്ട് ഉല്‍പന്നങ്ങള്‍, എല്‍ഇഡി, സിങ്ക്, ലിതിയം അയേണ്‍ ബാറ്ററി സ്ക്രാപ്, 12 അവശ്യ ധാതുക്കള്‍ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കിയതിനാല്‍ വില കുറയും
- കപ്പല്‍ നിര്‍മ്മാണത്തിനുള്ള 10 അസംസ്കൃത വിഭവങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കിയതിനാല്‍ വില കുറയും.
- വയേഡ് ഹെഡ് സെറ്റ്, യുഎസ് ബി, മൈക്രോഫോണും റിസീവറും എന്നിവയുടെ വില കുറയും. ഇവ ഉല്‍പാദിപ്പിക്കാനുള്ള അസംസ്കൃത ഉല്‍പന്നങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കിയതിനാലാണിത്.
- 1600 സിസിയില്‍ കവിയാത്ത മോട്ടോര്‍ബൈക്കുകളുടെ വില കുറയും. ഇവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 50 ശതമാനത്തില്‍ നിന്നും 40 ശതമാനമായി താഴ്‌ത്തിയതിനാലാണ് ഇത്.
- 1600 സിസിയോ അതിന് മുകളിലോ കപ്പാസിറ്റിയുള്ള ബൈക്കുകളുടെ വിലയും കുറയും. ഇവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 50 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറഞ്ഞു.
- ഇലക്ട്രിക് വാഹന ബാറ്ററികള്‍ക്ക് വില കുറയും. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വില കുറയും. കപ്പലുകള്‍ നിര്‍മ്മിക്കുന്ന അസംസ്കൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10 വര്‍ഷത്തേക്ക് കൂടി ഒഴിവാക്കി.
- സമുദ്രഉല്‍പന്നങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില കുറയും. വെറ്റ് ബ്ലൂ ലെതറിനെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി.
- കാരിയര്‍ ഗ്രേഡ് ഈഥര്‍നെറ്റ് സ്വിച്ചിന്റെ വില കുറയും.
- തുകല്‍ പാദരക്ഷകള്‍ക്കും തുകല്‍ ഉപയോഗിച്ചുള്ള ഫര്‍ണീച്ചറുകള്‍ക്കും വില കുറയും. കാരണം ഇവ ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന അസംസ്കത തുകലിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: