ന്യൂഡൽഹി : മതപരിവർത്തനത്തിൽ ആശങ്ക അറിയിച്ച് ബാബാ ബാഗേശ്വർ ധാം പണ്ഡിറ്റ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി . റായ്പൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഛത്തീസ് ഗഡ് സംസ്ഥാന മുഖ്യമന്ത്രി വിഷ്ണുദേവ് സായിയെ പ്രിയങ്കരനെന്ന് വിളിച്ച് പ്രശംസിച്ച കൃഷ്ണ ശാസ്ത്രി അദ്ദേഹം സനാതന ധർമ്മത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു. ‘ ഛത്തീസ്ഗഢിന്റെ മണ്ണിനെ കുറിച്ച് രാജ്യം അറിയാൻ, രാജീമിൽ നടക്കുന്ന കുംഭ കൽപത്തിലേക്ക് ഇന്ത്യയെ മുഴുവൻ ക്ഷണിക്കണം. സനാതന ധർമ്മം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാകണം മഹാകുംഭമേളയുടെ ലക്ഷ്യം. ഹിന്ദു വിശ്വാസികൾ ഒറ്റക്കെട്ടായി നീങ്ങിയാൽ മതപരിവർത്തനം എന്നന്നേക്കുമായി അവസാനിപ്പിക്കാനാകുമെന്നും ‘ അദ്ദേഹം പറഞ്ഞു.
ഞങ്ങൾ സനാതന വിശ്വാസികളാണ്. ഒരു പാർട്ടിയിലും പെടുന്നില്ല . അതുകൊണ്ട് തന്നെ ഞങ്ങൾ വീണ്ടും വീണ്ടും ഇവിടെ വന്ന് മതപരിവർത്തനത്തിനെതിരെ ശബ്ദമുയർത്തും . അത് അവസാനിപ്പിക്കും ‘ – അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: