പാലക്കാട്:എലപ്പുളളിയിലെ മദ്യനിര്‍മ്മാണ കമ്പനിക്ക് നല്‍കിയ അനുമതി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനം.ഭരണ സമിതി തീരുമാനത്തെ ബി ജെപി അംഗങ്ങള്‍ പിന്തുണച്ചു.
എന്നാല്‍, ഇതിനോട് യോജിക്കാനും വിയോജിക്കാനുമില്ലെന്ന് സിപിഎം അംഗങ്ങള്‍ പറഞ്ഞു.ചര്‍ച്ചയ്‌ക്കിടെ സി പി എം- ബി ജെ പി അംഗങ്ങള്‍ തമ്മില്‍ ഏറെ നേരം വാക്കേറ്റം നടന്നു.പദ്ധതിക്കെതിരെ ബി ജെ പി എലപ്പുള്ളി പഞ്ചായത്ത് ഓഫീസിലേക്കും ജല അതോറിറ്റി ഓഫീസിലേക്കും മലമ്പുഴയിലേക്കും പ്രകടനം നടത്തി.
എലപ്പുള്ളിയില്‍ ബ്രൂവറി നടത്തിപ്പിന് അനുമതി ലഭിച്ച കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് എക്‌സൈസ് മന്ത്രി എം.ബി രാജേഷെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി.അവിശുദ്ധ ഇടപാടിന് കൂട്ട് നിന്ന എം.ബി.രാജേഷ് മന്ത്രി സ്ഥാനം ഒഴിയണം.
നേരത്തെ തന്നെ സ്വകാര്യ കമ്പനിക്ക് പ്ലാന്റ് തുടങ്ങുന്നതിനുള്ള മൗനാനുവാദം സര്‍ക്കാര്‍ നല്‍കിയെന്നും മലമ്പുഴ ഡാമിന്റെ കരയില്‍ താമസിക്കുന്ന ആദിവാസികള്‍ക്കുള്‍പ്പെടെ കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ അവസ്ഥയിലാണ് മലമ്പുഴ ഡാമില്‍ നിന്നും കൂടുതല്‍ ജല ചൂഷണത്തിനുള്ള ശ്രമമെന്നും സി.കൃഷ്ണകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: