പി.രാജൻ
(മുതിര്‍ന്ന മാധ്യമപ്രവര്ത്തകന്)
എം.ടി യെ ആദ്യമായിക്കാണുന്നത് കോഴിക്കോട്ടെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഓഫീസ് മുറിയിൽ വെച്ചാണ്. അപ്പോൾ ഞാൻ മാതൃഭൂമി ദിനപ്പത്രത്തിൽ എറണാകുളത്ത് സ്റ്റാഫ് ലേഖകനായി ജോലിയിൽച്ചേർന്നിരുന്നു. ആഴ്ചപ്പതിപ്പിൽ എൻ.വി.കൃഷ്ണവാരിയരും എം.ടി. വാസുദേവൻ നായരും പത്രാധിപ സമിതിയിൽ ഉണ്ടായിരുന്നു. എം. വി. ദേവൻ, നമ്പൂതിരി, എ.എസ്സ്. എന്നിവർ ചിത്രരചന നടത്തുന്നു. ലോകത്തിലൊരു ഭാഷയിലും ഒരു കൊച്ചു മുറിയിൽ അടുത്തടുത്തിരുന്ന് ഇത്രയേറെ പ്രതിഭാശാലികൾ ഇത്രയേറെക്കാലം ഒരു നാടിന്റെ സംസ്ക്കാരത്തെ സമ്പന്നമാക്കിയിട്ടുണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: