തൃശൂര്‍ : കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ജില്ലയില്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, സ്വച്ഛഭാരത് മിഷന്‍ ഉള്‍പ്പെടെ 23 കേന്ദ്ര പദ്ധതികളുടെ അവലോകനം യോഗത്തില്‍ നടന്നു. പദ്ധതികളുടെ നടത്തിപ്പില്‍ ഉണ്ടാകുന്ന കാലതാമസം വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നതായി സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു. തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ കണക്കുകള്‍ സുതാര്യമാകണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കളക്ടറേറ്റിലെ എക്‌സിക്യൂട്ടീവ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലയില്‍ നിന്നുള്ള എംപിമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കളക്ടര്‍, വിവിധ വകുപ്പുകളുടെയും പദ്ധതികളുടെയും ജില്ലാതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേന്ദ്ര പദ്ധതികളുടെ മൂന്നാംപാദ അവലോകനമാണ് യോഗത്തില്‍ നടന്നത്. നഗര വികസനത്തിന് വേണ്ടിയുള്ള അമൃത്, പ്രസാദ് പദ്ധതികളുടെ അവലോകനവും യോഗത്തില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: