വാന്‍കൂവര്‍: ജസ്റ്റിന് ട്രൂഡോയെ ഒടുവില്‍ ഖലിസ്ഥാന്‍ പിന്തുണ നല്കുന്ന കാനഡയിലെ സിഖുകാരുടെ രാഷ്ട്രീയ പാര്‍ട്ടിയായ ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടിക്കും മടത്തു. ട്രൂഡോയോട് രാജിവെച്ച് പുറത്തുപോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിങ്ങ്. ജസ്റ്റിന് ട്രൂഡോയ്ക്കെതിരെ അവിശ്വാസപ്രമേയം വന്നാല്‍ താന്‍ അതിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും ജഗ്മീത് സിങ്ങ് പറഞ്ഞു. ഇതോടെ ജസ്റ്റിന് ട്രൂഡോയുടെ കാനഡയുടെ പ്രധാനമന്ത്രി എന്ന പദവിയില്‍ നിന്നുള്ള വീഴ്ച ഏതാണ്ട് ഉറപ്പായി.
2024ന്റെ തുടക്കത്തില്‍ ജഗ്മീത് സിങ്ങിന്റെ എന്‍ഡിപി ജസ്റ്റിന് ട്രൂഡോയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും അവിശ്വാസപ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെടാത്തതിനാല്‍ ഭരണത്തില്‍ തുടരുകയായിരുന്നു ജസ്റ്റിന് ട്രൂഡോ. ഇപ്പോള്‍ ഇതാദ്യമായാണ് അവിശ്വാസപ്രമേയം വന്നാല്‍ അതിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ജഗ്മീത് സിങ്ങ് പറയുന്നത്.
എല്ലാ പ്രതിപക്ഷപാര്‍ട്ടികളും ചേര്‍ന്ന് ഒരു അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ ജസ്റ്റിന് ട്രൂഡോ വീഴും. പക്ഷെ ഇപ്പോള്‍ കാനഡ പാര്‍ലമെന്റ് ശീതകാല അവധിയിലാണ്. ഇനി 2025 ജനവരി 27നേ സഭ ചേരൂ അന്ന് മാത്രമേ ഇനി ഒരു അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ സാധിക്കൂ. അതിനിടയില്‍ സമവായം കൊണ്ടുവരാന്‍ ട്രൂഡോയ്ക്ക് സമയമുണ്ട്.
കാനഡയുടെ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റും ഉപപ്രധാനമന്ത്രിയും രാജിവെച്ച്പുറത്തുപോയതുപോലെ ജസ്റ്റിന് ട്രൂഡോയോടും രാജിവെച്ച് പുറത്തുപോകാന്‍ ആവശ്യപ്പെടുകയാണ് ജഗ്മീത് സിങ്ങ്. അവര്‍ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് കാനഡയിലെ വിലക്കയറ്റമാണ്. “കനേഡിയന്‍ പൗരന്മാരുടെ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിന് പകരം ട്രൂഡോ അയാളുടെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കാണിക്കുന്നത്. പ്രധാനമന്ത്രിക്ക് ഇനിയും തുടരാനാവില്ലെന്ന് ഉറപ്പാണ്. “- ജഗ്മീത് സിങ്ങ് പറഞ്ഞു.
ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും കൂടിയായ ക്രിസ്റ്റിയ ഫ്രീലാന്റ് രാജിവെയ്ക്കാന്‍ കാരണം ട്രൂഡോയുമായുള്ള അഭിപ്രായഭിന്നതയാണ്. അവരോട് ധനമന്ത്രിസ്ഥാനം രാജിവെയ്ക്കാനും പുതിയൊരു പദവി സ്വീകരിക്കാനും നിര്‍ദേശിക്കുകയായിരുന്നു ട്രൂഡോ. ഇത് ക്രിസ്റ്റിയ ഫ്രീലാന്റിന് ഇഷ്ടമായില്ല. പകരം അവര്‍ ട്രൂഡോ സര്‍ക്കാരില്‍ നിന്നും രാജിവെയ്ക്കുകയായിരുന്നു. എന്തായാലും ട്രൂഡോയ്ക്ക് മേലുള്ള സമ്മര്‍ദ്ദം കൂടുകയാണ്. വൈകാതെ ട്രൂഡോ രാജിവെയ്ക്കേണ്ടിവരുമെന്നാണ് പറയപ്പെടുന്നത്.
എല്ലാ ഇന്ത്യാ വിരുദ്ധ സമരങ്ങളെയും പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്ന നേതാവാണ് ജഗ്മീത് സിങ്ങ്. ഖലിസ്ഥാന്‍ വാദികള്‍ക്ക് അഭയവും ധനസഹായവും വാരിക്കോരി നല്കുന്ന നേതാവ് കൂടിയാണ് ജഗ്മീത് സിങ്ങ്. നിജ്ജാര്‍ എന്ന ഖലിസ്ഥാന്‍ വാദി കാനഡയില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ ഇന്ത്യാസര്‍ക്കാരിനെതിരെ ട്രൂഡോ കുറ്റപ്പെടുത്തല്‍ നടത്തിയത് ജഗ്മീത് സിങ്ങിന്റെ സമ്മര്‍ദ്ദം കാരണമാണ്. ജഗ്മീത് സിങ്ങ് എന്തുചെയ്താലും ട്രൂഡോ മൗനം പാലിക്കുന്നതിന് ഒരു കാരണമുണ്ട്. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് 2023ലെ തെരഞ്ഞെടുപ്പിന് ശേഷം ഭരിയ്ക്കാനുള്ള കേവലഭൂരിപക്ഷം ഇല്ലായിരുന്നു. അത് ജഗ്മീത് സിങ്ങിന്റെ എന്‍ഡിപി നല്കി. അതോടെയാണ് ട്രൂഡോയ്ക്ക് പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാനായത്. ആ ഉപകാരസ്മരണയാണ് ട്രൂഡോ കാട്ടിയിരുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ കുറ്റക്കാരല്ലെന്നറിഞ്ഞിട്ടും ഖലിസ്ഥാനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തെളിവില്ലാതെ ഇന്ത്യയ്ക്കെതിരെ തുടര്‍ച്ചയായി ട്രൂഡോ കുറ്റാരോപണങ്ങള്‍ നടത്തിയത് ജഗ്മീത് സിങ്ങിനെ തൃപ്തിപ്പെടുത്താനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: