തിരുവനന്തപുരം: നിരോധിത മതതീവ്രവാദ സംഘടനകള്‍
പുതിയ കുപ്പായമിട്ട് വെള്ളരിപ്രാവുകളെന്ന വ്യാജേന അവതരിക്കുമ്പോള്‍ നിലപാടില്ലാത്തവരും നിസഹായരുമായി സിപിഎമ്മും ഡിവൈഎഫ്ഐയും. സിപിഎം സംഘടിത മതതീവ്രവാദികള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് മെക് സെവന് വിവാദത്തില്‍ കണ്ടത്. പാര്‍ട്ടിയില്‍ ഇപ്പോള്‍ നിരോധിത തീവ്രവാദ സംഘടനയുടെ വാക്കുകള്‍ക്കാണ് കൂടുതല്‍ അംഗീകാരം ലഭിക്കുന്നതെന്ന് ചിലരെങ്കിലും അടക്കം പറയുന്നു.
പ്രത്യേക പരിഗണനയിലൂടെ പാര്‍ട്ടിയുടെ അടിത്തട്ടു മുതല്‍ ആധിപത്യം നേടിയ മതരാഷ്ട്ര വക്താക്കള്‍ ലൗ ജിഹാദിന്റെ നീരാളിപ്പിടിത്തത്തിലൂടെ കുടുബത്തിന്റെ സ്വകാര്യതകളിലേക്കുപോലും കടന്നെത്തിയതോടെയാണ് അണികളിലും കുടുംബങ്ങളിലും പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയത്. എന്നാല്‍ ജിഹാദി ശക്തികളെ താലോലിക്കുന്ന നേതൃത്വമാകട്ടെ ഇതെല്ലാം അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെയാണ് പരമ്പരാഗത പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓരോരുത്തരായി പരസ്യമായി പ്രതികരിച്ച് പുറത്തേക്ക് വരാന്‍ തുടങ്ങിയത്.
മതവര്‍ഗീയ തീവ്രവാദികള്‍ സിപിഎമ്മിനകത്ത് നുഴഞ്ഞുകയറിയെന്നും പാര്‍ട്ടിയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഇത്തരം മതരാഷ്ട്ര വക്താക്കളാണെന്നും തുറന്നുപറഞ്ഞുകൊണ്ടാണ് ആലപ്പുഴയിലെ ജില്ലാപഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന് അംഗവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ബിപിന്‍ സി. ബാബു പാര്‍ട്ടിവിട്ടത്. മതവാദികളുടെ പ്രവര്‍ത്തനത്തില്‍ നിരവധിപേര്‍ അസംതൃപ്തരാണെന്നും സിപിഎമ്മിനകത്ത് മതനിരപേക്ഷത നഷ്ടമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മംഗലപുരം ഏരിയാ സെക്രട്ടറിയായിരുന്ന മധുമുല്ലശ്ശേരിയും കുടുംബവും പാര്‍ട്ടിവിട്ടതും ഇക്കാര്യം തുറന്നുപറഞ്ഞുകൊണ്ടായിരുന്നു. പ്രാദേശിക തലത്തിലും നിരവധിപേരാണ് പാര്‍ട്ടിയെ വിമര്‍ശിച്ച് പുറത്തേക്കുവരുന്നത്.
സിപിഎമ്മിനെ തീവ്ര നിലപാടുകളുള്ള ചില മതസംഘടനകള്‍ കൈയടക്കിയെന്ന ആക്ഷേപം ശക്തമാണ്. ഇതില്‍ പ്രതിഷേധമുള്ള വലിയൊരു വിഭാഗം പാര്‍ട്ടിക്കുള്ളില്‍ വളര്‍ന്നു വരുന്നുണ്ട്. എന്നാല്‍ അവരില്‍ പലരും പാര്‍ട്ടി നേതാക്കളെ ഭയന്നും മറ്റ് പലതരത്തിലുള്ള കെട്ടുപാടുകളില്‍പ്പെട്ടും എല്ലാം സഹിച്ചു കഴിയുന്ന സാഹചര്യമാണുള്ളത്. മെക് സെവന് കൂട്ടായ്മക്കെതിരെ ഉയര്‍ന്ന ശബ്ദത്തെ തീവ്രശക്തികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അടിച്ചമര്‍ത്തുകയായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന് നിലപാട് തിരുത്തേണ്ടി വന്നത് അതിനാലാണ്. സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ പലരും പോപ്പുലര്‍ഫ്രണ്ടുകാര്‍ നയിക്കുന്ന മെക് സെവന് കൂട്ടായ്മയുടെ ഭാഗമായതിനാല്‍ വ്യക്തമായ നയം പറയാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനാകുന്നില്ല. ഇതോടെ മെക്ക് സെവന് കൂട്ടായ്മയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമെന്ന രണ്ട് ചേരി പാര്‍ട്ടിക്കുള്ളില്‍ ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: