തിരുവനന്തപുരം: ഹൈന്ദവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജാതിക്കും വര്‍ഗ്ഗത്തിനും വര്‍ണത്തിനും അതീതമായി ഹൈന്ദവ സമൂഹം ഒരുമിക്കേണ്ടത് അനിവാര്യതയാണെന്നും അരുവിപ്പുറം മഠം മഠാധിപതി സ്വാമി സാന്ദ്രാനന്ദ.
വേദങ്ങളിലോ ഉപനിഷത്തുകളിലോ ഒന്നുമില്ലാത്തതാണ് വിവേചനങ്ങള്‍. ചിലരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി തൊട്ടുകൂടായ്മയും അയിത്തവും പോലുള്ളവയെല്ലാം തിരുകി കയറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. ധര്‍മ്മജാഗരണ്‍ സമന്വയ് തിരുവനന്തപുരം ഗ്രാമ ജില്ലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘മണ്ഡലകാലം പുണ്യകാലം, മണ്ഡലകാല ആചരണം സ്വഭവനങ്ങളിലൂടെ’ എന്ന പരിപാടി നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാജത്തിന്റെ ഐക്യത്തിന് ഉത്തമ വഴിയാണ് ശബരിമല. അവിടെ മനുഷ്യര്‍ തമ്മിലോ ഭഗവാനും മനുഷ്യനും തമ്മിലോ വേര്‍തിരിവില്ല. എല്ലാവരും ഒന്നാണെന്നും നമ്മുടെ ഉള്ളിലാണ് ഈശ്വരന് എന്നും നാം മനസിലാക്കണം. വേദങ്ങളും ഉപനിഷത്തുകളും മഹത് ഗ്രന്ഥങ്ങളും പഠിക്കുന്നതോടൊപ്പം അതിനുള്ളിലെ ആന്തരിക അര്‍ത്ഥങ്ങള്‍ പഠിച്ച് നമ്മളുടെ ഉള്ളിലെ ഈശ്വരനെ തിരിച്ചറിയണം. അപ്പോഴാണ് മനുഷ്യര്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് ബോധ്യപ്പെടുകയെന്നും തത്വമസിയും അഹം ബ്രഹ്മാസ്മിയെയും വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ധര്മ്മജാഗരന് ജില്ലാ സമിതി പൂര്‍ണ്ണ കുംഭം നല്കി സ്വാമിയെ ആദരിച്ചു.
ധര്മ്മജാകരന് സമന്വയി തിരുവനന്തപുരം ഗ്രാമ ജില്ലാ സംയോജ ക് പി.ബി ജയനേന്ദ്രന്‍ അധ്യക്ഷനായിരുന്നു. തിരുവനന്തപുരം വിഭാഗ് സംയോജക് പുരവൂര്‍ കെ. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഊരുട്ടുകാല വേലായുധന് നായര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജേ്യാതിര്‍ ഗമയ സത് സംഘ സമിതി മുഖ്യ ആചാര്യന് ഊരുട്ടുകാല വേലായുധന് നായര്‍, അഭേദാനന്ദപുരം സ്വദേശിയായ 108 ശബരിമല പോയ ഗുരുസ്വാമി ശ്രീകണ്ഠേശന്‍, നൂറില്‍ കൂടുതല്‍ ശബരിമലയാത്ര നടത്തിയ പൊഴിയൂര്‍ സ്വദേശികമലാസനന് ഗുരുസ്വാമി എന്നിവരെ സ്വാമി സാന്ദ്രാനന്ദ ആദരിച്ചു.
ധര്‍മ്മജാഗരണ്‍ സമന്വയ് ജില്ലാ സഹ സംയോജകന്മാരായ പാറശാല എം.ശിവകുമാര്‍, തോലടി ബി.വി. രാജീവ്. ധര്‍മ്മജാഗരണ്‍ പാറശാല ഖണ്ഡ് സംയോജക് പാറശാല അനി, അഡ്വ.നെയ്യാറ്റിന്‍കര ഹരിഗോപാല്‍, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതി അംഗം വിജയകുമാര്‍, ബാലഗോകുലം ഗ്രാമം ഗോകുല ജില്ല അധ്യക്ഷന്‍ ചെങ്കല്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: