ബെംഗളൂരു: ഡോ. ബാബാസാഹേബ് അംബേദ്കര്‍ ഇസ്ലാംമതം സ്വീകരിക്കാന്‍ തയാറായിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ സയ്യിദ് അസം പീര്‍ ഖാദ്രി. പ്രസ്താവന വിവാദമായതോടെ പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് കൈകഴുകി കോണ്‍ഗ്രസ്.
അംബേദ്കര്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നെങ്കില്‍ രാജ്യത്തെ പതിനായിരക്കണക്കിന് ദളിതരും ഇസ്ലാം മതം സ്വീകരിക്കുമായിരുന്നുവെന്നാണ് ഖാദ്രിയുടെ വാദം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഷിഗോണിലെ കോണ്‍ഗ്രസ് റാലിയിലാണ് വിവാദ പരാമര്‍ശം.
ബാബാസാഹേബ് അംബേദ്കര്‍ ഇസ്ലാമില്‍ ചേര്‍ന്നിരുന്നെങ്കില്‍ രാമപ്പ റഹീമും ഡോ. ജി. പരമേശ്വര പീര്‍ സാഹെബും ഹനുമന്ത ഗൗഡ ഹാസനും മഞ്ജുനാഥ് തിമ്മാപൂര്‍ മെഹബൂബും ആകുമായിരുന്നു, ഖാദ്രി പറഞ്ഞു. എന്നാല്‍ വേദിയില്‍ ഒപ്പമുണ്ടായിരുന്ന എംഎല്‍സി നാഗരാജ് യാദവ് ഖാദ്രിയുടേത് അനാവശ്യമായ അഭിപ്രായ പ്രകടനമാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
അംബേദ്കറെക്കുറിച്ചുള്ള ഖാദ്രിയുടെ അഭിപ്രായങ്ങളില്‍ നിന്ന് അകന്നുനില്ക്കാന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്കി. അതേസമയം ഖാദ്രിയുടെ അഭിപ്രായപ്രകടനം അപകടകരമായ അറിവില്ലായ്മയാണെന്ന് ബിജെപി നേതാവ് സി.ടി. രവി പറഞ്ഞു. അംബേദ്കറെ ഇസ്ലാമില്‍ ചേര്‍ക്കാന്‍ ഹൈദരാബാദ് നൈസാം നേരിട്ട് ശ്രമിച്ചിട്ട് നടന്നിട്ടില്ല. ഇസ്ലാമിന് സമത്വമില്ലെന്നും അസഹിഷ്ണുതയുണ്ടെന്നും വ്യക്തമായ നിലപാട് എടുത്തയാളാണ് അംബേദ്കറെന്ന് രവി ചൂണ്ടിക്കാട്ടി,
പ്രതികരിക്കാൻ ഇവിടെ എഴുതുക: