കല്പറ്റ/തൃശ്ശൂര്‍: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും.
ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 14,71,742 പേര്‍ക്കാണ് വോട്ടവകാശം. മാവോയിസ്റ്റ് ഭീഷണിയുള്‍പ്പെടെ കണക്കിലെടുത്ത് 11 ബൂത്തുകള്‍ പ്രത്യേക സുരക്ഷാപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ കേന്ദ്രസേന പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. 2,700 അധിക പോലീസ് സേനയുമുണ്ട്. വെബ് കാസ്റ്റിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ഡിഎയുടെ നവ്യ ഹരിദാസ്, യുഡിഎഫിന്റെ പ്രിയങ്ക ഗാന്ധി വാദ്ര, എല്‍ഡിഎഫിന്റെ സത്യന്‍ മൊകേരി എന്നിവരുള്‍പ്പെടെ 16 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
ചേലക്കരയില്‍ 200,13,103 വോട്ടര്‍മാരാണ് 180 ബൂത്തുകളിലായുള്ളത്. കെ. ബാലകൃഷ്ണന്‍(എന്‍ഡിഎ), യു.ആര്‍. പ്രദീപ് (എല്‍ഡിഎഫ്), രമ്യ ഹരിദാസ്(യുഡിഎഫ്), എന്‍.കെ. സുധീര്‍(ഡിഎംകെ) ഉള്‍പ്പെടെ ആറുപേര്‍ മത്സര രംഗത്തുണ്ട്. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പോളിങ്ങിന് മണ്ഡലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 600 പോലീസുകാരും ഒരു യൂണിറ്റ് കേന്ദ്രസേനയും സുരക്ഷയ്‌ക്കായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: