മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുധി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും 145 മുതല്‍ 165 സീറ്റുകള്‍ വരെ നേടുമെന്നും മാട്രിസ് അഭിപ്രായസര്‍വ്വേ ഫലം. ബിജെപി- അജിത് പവാര്‍ എന്‍സിപി- ഏക്നാഥ് ഷിന്‍ഡെ ശിവസേന എന്നിവര്‍ ഉള്‍പ്പെടുന്ന മഹായുതി സര്‍ക്കാര്‍ 288 സീറ്റുകളുള്ള നിയമസഭയില്‍ ഭൂരിപക്ഷം നേടുമെന്നാണ് ഒരു മാസം നീണ്ട അഭിപ്രായ സര്‍വ്വേഫലം പറയുന്നത്.
ഏകദേശം 1,09,628 പേരെ ഒക്ടോബര്‍ 10 മുതല്‍ നവമ്പര്‍ 9 വരെ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് മാട്രിസ് മഹായുതി സഖ്യത്തിന്റെ വിജയം പ്രഖ്യാപിച്ചത്. ശരദ് പവാര്‍ എന്‍സിപി-കോണ്‍ഗ്രസ്- ഉദ്ധവ് താക്കറെ ശിവസേന എന്നിവര്‍ ഉള്‍പ്പെട്ട മഹാവികാസ് അഘാഡി സഖ്യത്തിന് 106 മുതല്‍ 126 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂയെന്നും സര്‍വ്വേ പറയുന്നു.
മഹായുതി മുന്നണി ആകെ പോള്‍ ചെയ്തതില്‍ 47 ശതമാനം വോട്ടുകള്‍ നേടുമ്പോള്‍ മഹാവികാസ് അഘാഡിയ്ക്ക് 41 ശതമാനം വോട്ടുകളേ ലഭിയ്ക്കൂ. പടിഞ്ഞാറന്‍ മഹാരാഷ്ട്ര (48 ശതമാനം), വിദര്‍ഭ (42 ശതമാനം), താനെ-കൊങ്കണ്‍ (52 ശതമാനം) എന്നിവിടങ്ങളില്‍ ബിജെപി മികച്ച വോട്ടുശതമാനം നേടി തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുമെന്നും അഭിപ്രായസര്‍വ്വേ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: