കല്പനയുടെ മുൻ ഭർത്താവ് അനിൽ കുമാർ അടുത്തിടെയാണ് രണ്ടാമതും വിവാഹിതനായത്. ഇപ്പോളിതാ രണ്ടാം വിവാഹത്തെക്കുറിച്ചും ആദ്യ വിവാഹ ബന്ധത്തെക്കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വാക്കുകളിങ്ങനെ, ‘മകള്‍ ശ്രീമയി ഇപ്പോള്‍ കല്പനയുടെ അമ്മയുടെ കൂടെ ചെന്നൈയിലാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം കഴിഞ്ഞു. ഇടയ്ക്ക് സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നും കേട്ടിരുന്നു. മനസ്സുകൊണ്ട് ഞാനും മകളും ഏറ്റവും അടുത്തായിരുന്നു. എന്റെ അമ്മയും സഹോദരിയുമായിട്ടുമൊക്കെ അവള് നല്ല അടുപ്പത്തിലായിരുന്നു. കല്‍പ്പന മരിച്ചപ്പോള്‍ പോലും ഞങ്ങള്‍ തമ്മില്‍ കോണ്ടാക്ട് ഉണ്ടായിരുന്നു. എന്നാല്‍ കുറച്ചുനാളായി കാണുകയോ സംസാരിക്കാറോ ഇല്ല.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ആരൊക്കെയോ ചേര്‍ന്ന് അവളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാം. അതുവരെ എനിക്കപ്പം ഷോപ്പിങ്ങിനൊക്കെ വന്നിരുന്ന കുട്ടിയാണ്. പെട്ടെന്ന് ഒരു ദിവസം കൂടി കാഴ്ചകള്‍ ഇല്ലാതെയായി. ഒരു പക്ഷേ അവള്‍ക്ക് അവളുടെതായ തിരക്കുകള്‍ ഉണ്ടാവാം. പക്ഷേ എനിക്ക് ഉറപ്പുണ്ട് എന്നെങ്കിലും ഒരിക്കല്‍ അവള് എന്നെ തേടി വരും. അല്ലെങ്കില്‍ അവള്‍ക്കൊരു ആവശ്യമുണ്ടാകുന്ന സമയത്ത് ഞാന്‍ അവളെ തേടി ചെല്ലും. അവള് എന്റെ മോളാണ് എന്നും എന്റെ ഹൃദയത്തില്‍ അവള് ഉണ്ടാകും. ആര്‍ക്കും ആ ബന്ധം പറിച്ചെറിയാന്‍ ആവില്ല.
ഇടയ്ക്ക് മകളെ കാണാന്‍ അവള് താമസിക്കുന്ന വീട്ടിലേക്ക് സമ്മാനവുമായി ഞാന്‍ പോയിരുന്നു. എന്നാല്‍ ആ സമ്മാനം വാച്ച്മാനെ ഏല്‍പ്പിച്ചിട്ട് പൊയ്ക്കൊള്ളാനാണ് ആ വീട്ടുകാര്‍ പറഞ്ഞത്. ഇതോടെ അത്തരം സന്ദര്‍ശനങ്ങളൊക്കെ അവസാനിച്ചു. പക്ഷേ കല്പ്പനയുടെ കുടുംബം മോളെ നന്നായി നോക്കുന്നുണ്ടെന്ന് പലരും പറഞ്ഞു ഞാന്‍ അറിയുന്നുണ്ട്.
കല്‍പ്പന മരിച്ചപ്പോള്‍ താന്‍ കാണാന്‍ ചെന്നില്ലെന്ന ആരോപണമുണ്ട്. അതിന്റെ സത്യം പുറത്ത് പ്രചരിക്കുന്നത് പോലെയല്ല. ആ സമയത്ത് കുറച്ച് ദൂരെയുള്ള ഒരു സ്ഥലത്ത് ഷൂട്ടിങ്ങിലായിരുന്നു. അതിലുപരി ഞാന്‍ മനപ്പൂര്‍വ്വം പോകാതിരുന്നതാണ്. ജീവനില്ലാത്ത ഒരു കല്പനയെ കാണാനുള്ള ശക്തി എനിക്കില്ല. വെളുത്ത തുണിയില്‍ പൊതിഞ്ഞ മുഖംമൂടി കിടക്കുന്ന കല്‍പ്പനയെ കുറിച്ച് ആലോചിക്കാന്‍ കൂടി വയ്യ.
അവള് മരിച്ചു കിടക്കുന്ന ഒരു ഫോട്ടോ പോലും ഞാന്‍ കണ്ടിട്ടില്ല. മകളെ വിളിച്ചിട്ട് ഞാന്‍ പറഞ്ഞു ‘മോളെ എനിക്ക് അവളെ അങ്ങനെ കാണാന്‍ പറ്റില്ലെന്ന്’. പൊതുവേ ഇത്തരം കാര്യങ്ങളുടെ വല്ലാത്ത ഭയമുള്ള ആളാണ് ഞാന്‍. മറ്റുള്ളവര്‍ അതിനെ എങ്ങനെയാണ് എടുക്കുന്നത് എന്ന് അറിയില്ലെന്നും”, അനില്‍ പറയുന്നു. സംവിധായകനായിരുന്ന അനില്‍ കുമാറും നടി കല്പനയും പ്രണയിച്ച് വിവാഹിതരായവരാണ്. 1998 ല്‍ വിവാഹം കഴിച്ച താരങ്ങള്‍ 2012 വേര്‍പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: