ന്യൂദല്‍ഹി: പൊതുവിപണിയിൽ നിന്ന് പിൻവലിച്ച ശേഷം ഏകദേശം 98.4 ശതമാനത്തോളം 2000 രൂപാനോട്ടുകളും തിരിച്ചെത്തിക്കഴിഞ്ഞു. പക്ഷെ ഇപ്പോഴും തിരിച്ചെത്താത്ത 1.6 ശതമാനത്തോളമുള്ള 2000 രൂപാ നോട്ടുകളെക്കുറിച്ചാണ് മോദി വിരുദ്ധ മാധ്യമങ്ങള്‍ക്ക് ആശങ്ക.
2023 മെയ് 19 നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ട് പിൻവലിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 31 ലെ കണക്ക് പ്രകാരം 6977.6 കോടി രൂപയുടെ 2000 നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ട്. അതിനുള്ള പ്രക്രിയ റിസര്‍വ്വ് ബാങ്ക് തുടരുന്നുണ്ട്. 140 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം 7000 കോടി രൂപയോളം വിലവരുന്ന1.6 ശതമാനത്തോളം രണ്ടായിരം രൂപ നോട്ടുകള്‍ കാണാമറയത്ത് തന്നെയിരിക്കാന്‍ സാധ്യതകള്‍ ഏറെയുണ്ട്. അതിനി തിരിച്ചുവരാന്‍ സമയമെടുത്തേക്കും.
പക്ഷെ തിരിച്ചെത്താത്ത നോട്ടുകളെക്കുറിച്ച് ആശങ്ക പരത്തുന്നതിനേക്കാള്‍ ആകെ അച്ചടിച്ച 2000 രൂപ നോട്ടുകളില്‍ 98.4 ശതമാനത്തോളം തിരിച്ചെത്തി എന്നതില്‍ സമാശ്വസിക്കുകയല്ലേ വേണ്ടത് എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. കാരണം ഇപ്പോഴും നിയമവാഴ്ചയും വൈറ്റ് മണി സംസ്കാരവും നിലനില്ക്കുന്നു എന്നതിന് ദൃഷ്ടാന്തമായി വേണം നോട്ടുകളുടെ തിരിച്ചുവരവിനെ കാണാന്‍. ഒക്ടോബർ ഒന്ന് വരെ 7117 കോടി രൂപയുടെ നോട്ടുകളാണ് തിരിച്ചെത്താനുണ്ടായിരുന്നത്. ഒരു മാസത്തിനിടെ 139.4 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ റിസർവ് ബാങ്കിൽ തിരിച്ചെത്തി.ഇത് ആശ്വാസ്യകരമാണ്.
2016 നവംബറിലാണ് രാജ്യത്ത് പുതിയ 2000 രൂപ നോട്ട് അച്ചടിച്ചിറക്കിയത്. 500 ന്റെയും ആയിരത്തിന്റെയും വിപണിയിലുണ്ടായിരുന്ന കറൻസികൾ നിരോധിച്ച ശേഷമായിരുന്നു ഇത്. എന്നാൽ 2018-19 കാലത്ത് തന്നെ ഈ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചു. 2017 മാർച്ചിന് മുൻപാണ് ഇതിൽ 89 ശതമാനം 2000 രൂപ നോട്ടുകളും വിപണിയിലെത്തിയത്. 2018 മാർച്ച് 31 ന് വിപണിയിൽ 6.73 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളുണ്ടായിരുന്നു. 2023 മാർച്ച് 31 ആയപ്പോഴേക്കും ഇത് 3.62 ലക്ഷം കോടിയായി കുറഞ്ഞു.
2000 രൂപ നോട്ടുകള്‍ കൈയിലുള്ളവര്‍ക്ക് പോസ്റ്റോഫീസ് വഴി റിസര്‍വ്വ് ബാങ്കിലേക്ക് അയയ്ക്കാവുന്നതാണ്. റിസര്‍വ്വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് നയപ്രകാരം പൊതുജനങ്ങള്‍ക്ക് നല്ല നോട്ടുകള്‍ ലഭിക്കണം എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: