കോതമംഗംലം: ലം:യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയ്ക്ക് ഇന്ന് യാത്രാമൊഴി.
ഇന്ന് വൈകിട്ട് മൂന്ന് വരെ പുത്തന്‍കുരിശ് പത്രിയാര്‍ക്കീസ് സെന്ററില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് 5 മണി വരെ കബറടക്ക ശുശ്രൂഷ നടക്കും. പുത്തന്‍കുരിശ് പള്ളിയില്‍ ബാവ നിര്‍ദേശിച്ചിടത്ത് ഭൗതിക ശരീരം സംസ്കരിക്കും.
യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ് മാർ ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് മാർ അത്തനാസിയോസ് തോമ ഡേവിഡ് തുടങ്ങിയവർ കബറടക്ക ശുശ്രൂഷകൾക്കു മുഖ്യ കാർമികത്വം വഹിക്കും.
വ്യാഴാഴ്ച അന്തരിച്ച യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ ഭൗതിക ശരീരം കോതമംഗലത്തെ ചടങ്ങുകള്‍ക്ക് ശേഷം പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്ത് എത്തിച്ചു.
വ്യാഴാഴ്ച്ച രാത്രിയിലാണ് ഭൗതിക ശരീരം കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലെ ക്രമീകരണങ്ങള്‍ക്കു ശേഷം പെരുമ്പാവൂര്‍ വഴി കോതമംഗലം ചെറിയ പള്ളിയില്‍ എത്തിച്ചത്. അവിടെ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തില്‍ പൊതുദര്‍ശനത്തിന് ഇരുത്തി. രാവിലെ 8 മണിക്ക് കോതമംഗലം ചെറിയ പള്ളിയില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. 9.30ന് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം നടന്നു. പത്തരയോടെ പ്രാരംഭ ശുശ്രൂഷകള്‍ ആരംഭിച്ചു. ഉച്ചനമസ്കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയില്‍ നിന്ന് വലിയ പള്ളിയിലേക്ക് ശരീരം ദര്‍ശനത്തിനായി എത്തിച്ചു.
കോതമംഗലം വലിയ പള്ളിയിലെ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് 4 മണിയോടെ കെഎസ്ആര്‍ടിസി ലോ ഫേ്ളോര്‍ ബസില്‍ വൈദികരുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ ഭൗതിക ശരീരം പുത്തന്‍കുരിശിലെ ആസ്ഥാനത്തേക്ക് പുറപ്പെട്ടു. രാത്രി വൈകി മൂവാറ്റുപുഴ വഴി പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലേക്ക് ഭൗതിക ശരീരം എത്തിച്ചു. വഴിനീളെ നിരവധി വിശ്വാസികളാണ് അദ്ദേഹത്തെ അവസാനമായി കാണാനായി കാത്തുനിന്നത്. ബാവായുടെ വിയോഗത്തില്‍ പള്ളികളിലും പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം നടക്കും.
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ചെറിയ പള്ളിയിലെത്തി ആദരവ് അര്‍പ്പിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം പി.പി. സജീവ്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.പി. പോള്‍, കോതമംഗലം മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണന് മാങ്ങോട്, കവളങ്ങാട് മണ്ഡലം പ്രസിഡന്റ് സൂരജ് ജോണ്‍ മലയില്‍, അനില്‍ ഞാളൂമഠം എന്നിവരും ആദരവര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: