മുംബയ് : പാഴ്സി സമുദായത്തില്‍ ജനിച്ച രത്തന്‍ ടാറ്റയെ പക്ഷേ പരമ്പരാഗത പാഴ്സി ആചാരപ്രകാരമല്ല സംസ്കരിച്ചത്. മുംബയ് വര്‍ളിയിലെ ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു അന്ത്യ കര്‍മങ്ങള്‍. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണിങ്ങനെ ചെയ്തത്.
സംസ്കാരത്തിലും ആചാരങ്ങളിലുമെല്ലാം തങ്ങളുടേതായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ് പാഴ്സികള്‍. സംസ്കാരത്തിലും ആചാരങ്ങളിലുമെല്ലാം തങ്ങളുടേതായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ് ഇവര്‍.മരിച്ചാല്‍ മൃതദേഹം ദഹിപ്പിക്കുകയോ മണ്ണില്‍ കുഴിച്ചുമൂടുകയോ ചെയ്യില്ല.
ഇറാനില്‍ നിന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കുടിയേറിയ പാഴ്സികളെ സംബന്ധിച്ച് അഗ്നിയും ഭൂമിയും പരിശുദ്ധമാണ്. ഈ വിശ്വാസം കാരണം സംസ്കാരം നടത്തി മണ്ണും അഗ്നിയും മലിനമാക്കില്ല.
ദഖ്മ എന്നറിയപ്പെടുന്ന വമ്പന്‍ കോട്ടയില്‍ കഴുകന്മാര്ക്ക് ഭക്ഷിക്കാന്‍ നല്കുന്ന ദഖ്മ നാശിനി എന്ന ആചാരമായിരുന്നു പാഴ്സികള്‍ മുമ്പ് പിന്തുടര്ന്നിരുന്നത്. കൂറ്റന്‍ കോട്ടകള്‍ കെട്ടി അതിനു മുകളില്‍ സൂര്യരശ്മികള്‍ ഏല്ക്കുന്ന രീതിയില്‍ ശവശരീരങ്ങള്‍ കൊണ്ടു വെക്കും. ടവര്‍ ഓഫ് സൈലന്റ്സ് എന്നാണ് ഇതിന്റെ പേര്. കോട്ടയ്ക്ക് മുകളില്‍ വയ്ക്കുന്ന മൃതശരീരം കഴുകന്മാരും പരുന്തുകളും കാക്കകളും ഭക്ഷിക്കും. പ്രകൃതിയിലേക്ക് മടങ്ങാനുള്ള മാര്‍ഗമായാണ് ഇതിനെ കണക്കാക്കുന്നത്.
തിബറ്റിലെ ബുദ്ധമത വിശ്വാസികള്‍ക്കിടയിലും ഈ രീതി നിലനില്‍ക്കുന്നുണ്ട്. മോക്ഷം കിട്ടുന്നതിനുള്ള മാര്ഗമാണിതെന്നാ്ണ് വിശ്വാസം. നഗരവത്കരണം മൂലം കഴുകന്മാരുടെ എണ്ണം കുറഞ്ഞതും ഈ രീതിയിലുള്ള സംസ്കാരം ഒഴിവാക്കുന്നതിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: