പുന്നപ്ര: സിപിഎമ്മില്‍ പുന്നപ്ര വടക്ക് ലോക്കല്‍ കമ്മറ്റിക്ക് പിന്നാലെ തെക്ക് എല്‍സിയിലും ഭിന്നത രൂക്ഷമാകുന്നു. പെരുമാറ്റ ദൂഷ്യത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയയാളെ വീണ്ടും ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതാണ് പുന്നപ്ര തെക്കില്‍ പ്രവര്‍ത്തരെ രോഷാകുലരാക്കിയത്. ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ എംഎല്‍എ എച്ച്. സലാം സമ്മേളനങ്ങളില്‍ ഇടപെട്ട് അടുപ്പക്കാരെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുകയാണെന്നാണ് വിമര്‍ശനം.
പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ എം. സജീറിനെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു. കാലാവധി പൂര്‍ത്തിയായതിന് ശേഷം ഈരേത്തോട് ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ വീണ്ടും മൂന്ന് മാസത്തേക്ക് കൂടി പൂറത്താക്കി.
ഇയാളെ വീണ്ടും എംഎല്‍എയുടെ ഇടപെടലിന് തുടര്‍ന്ന് ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. സമ്മേളന പ്രതിനിധികളില്‍ സ്ത്രീകളു
ള്‍പ്പടെ ഭൂരിപക്ഷവും ഈ തീരുമാനത്തിന് എതിരായിരുന്നു. നേതൃത്വത്തിന്റെ തെറ്റായ സമീപനത്തില്‍ പ്രതിഷേധിച്ച് ഈരേത്തോട് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ ആറ് പേര് രാജിവെച്ചതായാണ് വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് നേതൃത്വത്തിന്എതിരെ പരസ്യമായി രംഗത്ത് വരാനാണ് സാദ്ധ്യത.
കമ്മറ്റിയില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് ആരെയും
ഉള്‍പ്പെടുത്താത്തതും ചര്‍ച്ചയായിട്ടുണ്ട്. സെക്രട്ടറി സ്ഥാനത്തേക്ക് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഏരിയ സെന്റര്‍ അംഗം മോഹന്‍കുമാറിനെ സെക്രട്ടറിയാക്കി താല്‍ക്കാലികമായി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.
നേരത്തെ പുന്നപ്ര വടക്ക് ലോക്കല്‍ സമ്മേളനത്തില്‍ സെക്രട്ടറിയേയും അംഗങ്ങളെയും തെരഞ്ഞെടുത്തതിലും ഭിന്നത രൂക്ഷമായിരുന്നു. സംമ്പത്തിക ക്രമക്കേടുള്പ്പടെയുള്ള ആരോപണവിധേയരായവരെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി ഭീഷണി മുഴക്കി. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായി ബീവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് അടുത്തിടെ വിആര്‍എസ് എടുത്തയാളെയാണ് തെരഞ്ഞെടുത്തത്. ഇയാള്‍ക്കെതിരെയും നിരവധി ആരോപണങ്ങളാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.
ചില ഉന്നതരുടെ താല്‍പ്പര്യ പ്രകാരമാണ് സെക്രട്ടറിയെ തെരഞ്ഞടുത്തതെന്നാണ് വിമര്‍ശനം. പശുക്കളെ വളര്‍ത്താതെ തൊഴുത്തിന് പഞ്ചായത്തില്‍ നിന്ന് സഹായം വാങ്ങിയയാളെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ചില നേതാക്കളുടെ പിന്തുണയില്‍ ആറു മാസത്തിനകം തിരിച്ചെത്തി. ഇത്തവണ കമ്മറ്റിയില്‍ ഇയാളെ ഉള്‍പ്പെടുത്തരുതെന്നായിരുന്നു സമ്മേളന പ്രതിനിധികളില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: