Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വികസനത്തേരിലേറി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം : യാത്രക്കാരുടെ എണ്ണത്തിലും റെക്കോർഡ് വർധന 

ഈ വർഷത്തെ ആദ്യ ഒമ്പത് മാസത്തെ കണക്കുകൾ പ്രകാരം 327,700 ഫ്ലൈറ്റ് സർവീസുകൾ ഈ വിമാനത്താവളത്തിൽ നിന്ന് നടന്നിട്ടുണ്ട്

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Nov 21, 2024, 05:17 pm IST
in Gulf, Marukara
FacebookTwitterWhatsAppTelegramLinkedinEmail

ദുബായ് : ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം യാത്രികരുടെ എണ്ണത്തിലും നവീകരണ പ്രവർത്തനങ്ങളിലും ഏറെ മുൻപന്തിയിൽ തന്നെയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം 2024 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ വാർഷിക ട്രാഫിക്കിൽ 6.3% വളർച്ച കൈവരിച്ചു. സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 68.6 ദശലക്ഷം യാത്രികരാണ് ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ ഈ വർഷം സഞ്ചരിച്ചത്.

ഈ വർഷത്തെ മൂന്നാം പാദത്തിൽ മാത്രം ഏതാണ്ട് 23.7 ദശലക്ഷം യാത്രികരാണ് ഈ വിമാനത്താവളം ഉപയോഗിച്ചത്. ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ മൂന്നാം പാദത്തിൽ 111,300-ലധികം ഫ്ലൈറ്റുകൾ യാത്രാ സേവനങ്ങൾ നൽകിയിട്ടുണ്ട്. ഇതോടെ ഈ വർഷത്തെ ആദ്യ ഒമ്പത് മാസത്തെ കണക്കുകൾ പ്രകാരം 327,700 ഫ്ലൈറ്റ് സർവീസുകൾ ഈ വിമാനത്താവളത്തിൽ നിന്ന് നടന്നിട്ടുണ്ട്.

ആകെ ഫ്ലൈറ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.4 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-ന്റെ അവസാന പാദത്തിൽ 23.2 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്യുമെന്ന് എയർപോർട്ട് പ്രതീക്ഷിക്കുന്നുണ്ട്.

അതേ സമയം അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് കൂടുതൽ നവീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ഏപ്രിലിൽ 128 ബില്യൺ മൂല്യമുള്ള പുതിയ പാസഞ്ചർ ടെർമിനൽ നിർമ്മിക്കാനുള്ള പദ്ധതിയ്‌ക്ക് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം അംഗീകാരം നൽകിയത്.

നിർമ്മാണം പൂർത്തിയാകുന്നതോടെ ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ എയർപോർട്ട് എന്ന തലത്തിലേക്ക് അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിനെ ഉയർത്തുന്നതാണ് ഈ പുതിയ പദ്ധതി.128 ബില്യൺ മൂല്യമുള്ള ഈ പദ്ധതി നടപ്പിലാകുന്നതോടെ ഈ വിമാനത്താവളത്തിലൂടെ വാർഷികാടിസ്ഥാനത്തിൽ 260 മില്യൺ യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിന് സാധിക്കുന്നതാണ്.

നിർമ്മാണം പൂർത്തിയാകുന്നതോടെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിന്റെ വലിപ്പം നിലവിലെ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ അഞ്ചിരട്ടിയായി മാറുന്നതാണ്. ഇതോടെ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് നിലവിലുള്ള എല്ലാ പ്രവർത്തനങ്ങളും വരും വർഷങ്ങളിൽ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലേക്ക് മാറ്റുന്നതാണ്.

നാനൂറ് എയർക്രാഫ്റ്റ് ഗേറ്റുകൾ, സമാന്തരമായ അഞ്ച് റൺവേകൾ, മറ്റു വിമാനത്താവളങ്ങളിൽ ഇതുവരെ ഉപയോഗിക്കാത്തതായ അതിനൂതന വ്യോമയാന സാങ്കേതികവിദ്യകൾ തുടങ്ങിയവയും ഈ എയർപോർട്ടിന്റെ പ്രത്യേകതകളായിരിക്കും.

അൽ മക്തൂം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിർമ്മിക്കുന്ന പുതിയ ടെർമിനലിന്റെ രൂപരേഖ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം വിലയിരുത്തുകയും തുടർന്ന് ഇതിന് അംഗീകാരം നൽകുകയുമായിരുന്നു.

Tags: PravasiGulfAl maktoum international airportUAEdevelopmentDubai
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

Gulf

‘ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം, ഖത്തറിന് എല്ലാ പിന്തുണയും നൽകും’- ഇറാന്റെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് യുഎഇ

World

യുഎഇയും ബഹ്റൈനും, കുവൈത്തും വ്യോമപാത അടച്ചു; ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി

Kerala

50 ശതമാനം കേന്ദ്ര വിഹിതം ഉപയോഗിച്ച് സംസ്ഥാനത്തെ ഐ.ടി.ഐകളുടെ വികസനത്തിന് 1,444 കോടിയുടെ പദ്ധതി

Vicharam

റോഡുകള്‍ വികസനഗതി നിര്‍ണയിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ഞാന്‍ ഫുഡിയാണെങ്കിലും ഗ്ളട്ടന്‍ അല്ലെന്ന് സുരേഷ് ഗോപി; ഗ്ളട്ടന്‍ എന്നാല്‍ എന്തെന്ന് പറഞ്ഞപ്പോള്‍ താന്‍ ഒരു ഗ്ളട്ടന്‍ ആണെന്ന് പേളി മാണി

ബീറ്റ്‌റൂട്ട് മുതൽ കാരറ്റ് വരെ: കെമിക്കലുകളില്ലാതെ സിംപിളായി വീട്ടിലിരുന്ന് മുടി കളർ ചെയ്യാം

പിന്തുടർന്ന് പേടിപ്പെടുത്തുന്ന പാവകളുടെ ദ്വീപ്

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാഗരാജാവ് : കാവലായി ഏഴ് അമ്മമാർ ഉള്ള ആമേട

12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി ; പ്രണയപ്പക തീർക്കാൻ യുവാവിനെ കുടുക്കാൻ ശ്രമിച്ചു : വനിതാ എഞ്ചിനീയർ അറസ്റ്റിൽ

നരേന്ദ്ര മോദിയുടേത് “അപകടകരമായ ഏറ്റുമുട്ടൽ നയം” ; ഭീഷണിയാകുന്നുവെന്ന പരാതിയുമായി പാകിസ്ഥാൻ

സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies