ന്യൂദല്‍ഹി: രാഷ്ട്രീയഗോദയില്‍ കരുത്ത് കാട്ടാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച വിനേഷ് ഫോഗട്ടിന് കാലിടറുന്നു. വ്യക്തമായ മുന്നേറ്റത്തോടെ ആദ്യഘട്ടം മുന്നേറിയ ഫോഗട്ട് ഇപ്പോള്‍ രണ്ടായിരത്തോളം വോട്ടിന് പിന്നിലാണ്. മൂന്നാം ഘട്ടത്തിലെ വോട്ടാണ് ഇപ്പോള്‍ എണ്ണിക്കഴിഞ്ഞിരിക്കുന്നത്. 12000 വോട്ടുകളാണ് ഫോഗട്ട് നേടിയിരിക്കുന്നത്.
ബിജെപിയുടെ സ്ഥാനാര്‍ഥി യോഗേഷ് ബൈരാഗി 14000 വോട്ടുകളുമായി മുന്നേറുകയാണ്. ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. പാരിസ് ഒളിംപിക്സ് കഴിഞ്ഞ് മടങ്ങിയെത്തിയ ഗുസ്തി താരം വിനേഷ് കോണ്‍ഗ്രസിൽ അംഗത്വമെടുത്തു. ഒപ്പം ബജ്രംഗ് പൂനിയയും കോണ്‍ഗ്രസിലെത്തി. പിന്നാലെ ജുലാനയിൽ വിനേഷിനെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ജുലാനയില്‍ വിനേഷിന്റെ മുന്നേറ്റം ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കിയ ഒരിടം കൂടിയായിരുന്നു. < ഫോഗട്ടിന്റെ താരശക്തിയില് വേലിയേറ്റം തങ്ങള്‍ക്കനുകൂലമാക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചിരുന്നു. ജിന്ദ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ മണ്ഡലം ഫോഗട്ടിന്റെ സ്ഥാനാര്‍ത്ഥിത്വത്തെത്തുടര്‍ന്ന് വ്യാപകമായി ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാനയുടെ മക്കള്‍ തങ്ങളോടൊപ്പമുള്ളതിൽ അഭിമാനമെന്നായിരുന്നു ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേരയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: