ശാസ്ത്ര വിഷയങ്ങളില്‍ പ്ലസ്ടുകാര്‍ക്ക് അവസരം,
കോഴ്സുകള്‍ സര്‍ക്കാര്‍, സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.lbscentre, Kerala. gov.in ല്‍
ഒക്ടോബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
16 കോഴ്സുകളിലേക്ക് ഒറ്റ അപേക്ഷ മതി.
കേരളത്തിലെ സര്‍ക്കാര്‍/അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിലെ 2024-25 വര്‍ഷത്തെ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എല്‍ബിഎസ് സെന്റര്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഇനി പറയുന്ന 16 കോഴ്സുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.
ഡിപ്ലോമാ കോഴ്സുകള്‍: ഫാര്‍മസി (ഡിഫാം), ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (ഡിഎച്ച്ഐ), മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (ഡിഎംഎല്‍റ്റി), റേഡിയോ ഡയഗ്നോസിസ് ആന്‍ഡ് റേഡിയോ തെറാപ്പി ടെക്നോളജി (ഡിആര്‍ആര്‍ടി), റേഡിയോളജിക്കല്‍ ടെക്നോളജി(ഡിആര്‍ടി) ഒഫ്താല്‍മിക് അസിസ്റ്റന്റ് (ഡിഒഎ), ദന്തല്‍ മെക്കാനിക് (ഡിഎംസി), ദന്തല്‍ ഹൈജിനിസ്റ്റ് (ഡിഎച്ച്സി), ഓപ്പറേഷന്‍സ് തീയേറ്റര്‍ ആന്‍ഡ് അനസ്തേഷ്യ ടെക്നോളജി(ഡിഒടിഎടി),കാര്‍ഡിയോ വാസ്കുലര്‍ ടെക്നോളജി (ഡിസിവിറ്റി), ന്യൂറോ ടെക്നോളജി (ഡിഎന്റ്റി), ഡയാലിസിസ് ടെക്നോളജി (ഡിഡിറ്റി), എന്‍ഡോസ്കോപിക് ടെക്നോളജി (ഡിഇറ്റി), ഡെന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്‍സ് (ഡിഎ), റെസ്പറേറ്ററി ടെക്നോളജി (ഡിആര്‍), സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലെ ഡിപ്പാര്‍ട്ടുമെന്റ് ടെക്നോളജി (ഡിഎസ്എസ്).
വിദ്യാഭ്യാസയോഗ്യത: ഫാര്‍മസി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കുന്നതിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് ഐഛിക വിഷയങ്ങളായി ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 40% മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/വിഎച്ച്എസ്ഇ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 5 ശതമാനം മാര്‍ക്കിളവുണ്ട്.
പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 40 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/വിഎച്ചഎസ്ഇ തത്തുല്യ പരീക്ഷ പാസായിരിക്കണം. എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍കക് 5 ശതമാനം മാര്‍ക്കിളവുണ്ട്.
ലാബ്ടെക്നീഷ്യന്‍ റിസര്‍ച്ച് ആന്റ് ക്വാളിറ്റികണ്ട്രോള്, മെയിന്റനന്‍സ് ആന്റ് ഓപ്പറേഷന് ഓഫ് ബയോമെഡിക്കല്‍ എക്വിപ്പ്മെന്റ്, ഇസിജി ആന്റ് ഓഡിയോ മെട്രിക് ടെക്നോളജി വിഷയങ്ങളില്‍ വിഎച്ച്എസ്ഇ പരീക്ഷ പാസായവര്‍ക്ക് ഡിഎംഎല്‍ടി, ഡിഒടിടി, ഡിസിവിടി കോഴ്സുകളില്‍ സംവരണമുണ്ട്.
പ്രായം 31.12.2024ല്‍ 17 വയസ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.
എല്ലാ കോഴ്സുകള്‍ക്കും ഓണ്‍ലൈനായി www.lbscentre.kerala.gov.in ല്‍ ഒറ്റ അപേക്ഷ നല്കിയാല് മതി. പ്രവേശന വിജ്ഞാപനവും വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും വെബ്സൈറ്റിലുണ്ട്.
അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 600 രൂപ, പട്ടികജാതി വര്‍ഗ്ഗ വിഭാഗത്തിന് 300 രൂപ മതി, ഓണ്‍ലൈന്‍ മുഖേനയോ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ശാഖ വഴിയോ ഫീസ് അടയ്ക്കാം. നിര്‍ദ്ദേശാനുസരണം ഒക്ടോബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം.
റാങ്ക് ലിസ്റ്റ്: യോഗ്യത, പരീക്ഷയ്ക്ക് ലഭിച്ചമാര്ക്കിന്റെ അടിസ്ഥാനത്തില്‍ രണ്ട് റാങ്ക്ലിസ്റ്റുകള് തയ്യാറാക്കും.
റാങ്ക്ലിസ്റ്റ്-1 ഡിഫാം കോഴ്സിലേക്കാണ്, യോഗ്യതാ പരീക്ഷയുടെ രണ്ടാം വര്‍ഷത്തെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് ലഭിച്ചമാര്ക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.
റാങ്ക്ലിസ്റ്റ്-2 പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് യോഗ്യത, പരീക്ഷയുടെ രണ്ടാം വര്‍ഷത്തെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുക.
റാങ്ക് ലിസ്റ്റില്‍ സ്ഥാനം പിടിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി സ്ഥാപന/കോഴ്സ് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേകം സമയവും സൗകര്യവും ലഭിക്കും. പ്രോസ്പെക്ടസിലെ നിബന്ധനകള്‍ക്ക് വിധേയമായി എല്‍ബിഎസ് സെന്ററാണ് അലോട്ട്മെന്റ് നടത്തുന്നത്.
കോഴ്സ് കാലാവധി: റേഡിയോ ഡയ്ഗനോസിഡ് ആന്റ് റേഡിയോ തെറാപ്പി ഡിപ്ലോമ കോഴ്സ്- 3 വര്‍ഷം, ഫാര്‍മസി ഡിപ്ലോമ 2 വര്‍ഷവും 3 മാസവും. മറ്റെല്ലാ കോഴ്സുകളുടെയും കാലാവധി 2 വര്‍ഷം വീതമാണ്. സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ കോഴ്സ് ഫീസും സെപ്ഷ്യല്‍ ഫീസും പ്രോസ്പെക്ടസിലുണ്ട്. വൈദ്യശാസ്ത്ര ചികിത്സാ മേഖലയിലും ആരോഗ്യപരിപാലന രംഗത്തുമൊക്കെ ജോലി നോടുന്നതിന് സഹായകമായ കോഴ്സുകളാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: