തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പി വി അന്‍വറും കോണ്‍ഗ്രസും മുസ്ലീം ലീഗ് ഉള്‍പ്പെടെ വിവിധ മുസ്ലീം സംഘടനകളും വിമര്‍ശനം ശക്തമാക്കിയതോടെ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്ന വാദവുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഓഫീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധപ്പെടുത്തിയ ഇംഗ്ലീഷ് പത്രത്തിന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി കത്ത് നല്കി.
ഒരു സ്ഥലമോ പ്രദേശമോ പരാമര്‍ശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കാന്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ല വിവിധ വരികളില്‍ ഉള്ളത്.കള്ളക്കടത്ത് സ്വര്‍ണവും പണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് ഉദ്ദേശിച്ചതെന്നും ഏതെങ്കിലുമൊരു സ്ഥലത്തേയോ പ്രദേശത്തേയോ പരാമര്‍ശിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു.
തെറ്റായ വ്യാഖ്യാനം അനാവശ്യ ചര്‍ച്ചയും വിവാദങ്ങളും ഉണ്ടാകാന്‍ കാരണമായെന്ന് കത്തില്‍ പറയുന്നു. മലപ്പുറത്ത് സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടെന്നും അത് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്നുമാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ബി ജെ പി വളരെ കാലം മുമ്പേ ആരോപിച്ചിരുന്ന കാര്യമാണ് മുഖ്യമന്ത്രി അഭിമുഖത്തില്‍ തുറന്ന് സമ്മതിച്ചത്.അതാണ് ഇപ്പോള്‍ വിമര്‍ശനത്തിന് കാരണമായിട്ടുളളതും തുടര്‍ന്ന മുസ്ലീം വോട്ടുകള്‍ ചോരുമെന്ന ഭീതിയില്‍ മലക്കം മറിയുന്ന നിലപാട് സ്വീകരിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: