ഭോപ്പാൽ : ബിജെപി മെമ്പർഷിപ്പ് ഡ്രൈവ് ആരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാന ഘടകം ബുധനാഴ്ച മുതിർന്ന പാർട്ടി പ്രവർത്തകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സംസ്ഥാനത്ത് ഒന്നരക്കോടി പുതിയ അംഗത്വമാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ലക്ഷ്യം.ഒമ്പത് വർഷത്തിന് ശേഷം സെപ്തംബർ 1 മുതലാണ് ബിജെപി സംഘടനാ ഫെസ്റ്റിവൽ മെമ്പർഷിപ്പ് ഡ്രൈവ് ആരംഭിക്കുന്നത്.
പാർട്ടിയിൽ നിലവിൽ 95 ലക്ഷം പ്രാഥമിക അംഗങ്ങളും 41 ലക്ഷം ഡിജിറ്റലായി രജിസ്റ്റർ ചെയ്ത സജീവ അംഗങ്ങളുമുണ്ട്. ശിൽപശാലയിൽ മുഖ്യമന്ത്രി മോഹൻ യാദവ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്, സംസ്ഥാന ബിജെപി അധ്യക്ഷൻ വി ഡി ശർമ എന്നിവർ സംസാരിച്ചു.നവംബർ 10-നകം അംഗത്വ പ്രക്രിയ പൂർത്തിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം ചേരുന്നത്. മിസ്ഡ് കോളുകൾ, ക്യുആർ കോഡുകൾ, നമോ ആപ്പ്, ബിജെപിയുടെ വെബ്സൈറ്റ് എന്നിവ അംഗത്വം എടുക്കാനായി സജ്ജമാക്കിയിട്ടുണ്ട്.
പരമ്പരാഗതമായി വെല്ലുവിളി ഉയർത്തുന്ന സീറ്റുകൾ നേടുന്നതിനും മധ്യപ്രദേശിനെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കുന്നതിനുമാണ് പാർട്ടി പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: