Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കമ്പോളവത്കരിക്കപ്പെടുന്ന വൈദ്യശാസ്ത്ര രംഗം

പാലോട് ദിവാകരന്‍ by പാലോട് ദിവാകരന്‍
Aug 13, 2024, 04:50 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഡോക്ടര്‍മാര്‍ പലപ്പോഴും പാവപ്പെട്ട രോഗികള്‍ക്ക് മുന്നിലെ ഈശ്വരന്മരാണ്. അങ്ങനെയല്ലാത്ത ഡോക്ടര്‍മാരുമുണ്ട്. ഇരു വിഭാഗം ഡോക്ടര്‍മാരെയും രോഗികള്‍ തിരിച്ചറിയുന്നുണ്ട്. വലതു കണ്ണിന് അസുഖം ബാധിച്ച രോഗിയുടെ ഇടതുകണ്ണ് ഓപ്പറേറ്റ് ചെയ്യുക, രോഗം മാറാന്‍ സാധ്യത കുറവെന്നുപറഞ്ഞ് രോഗിയെ മാനസികമായി തളര്‍ത്തുക, മരുന്ന് മാറി നല്‍കുക. അധികാരികളുടെ ശുപാര്‍ശപ്രകാരം ചികിത്സയ്‌ക്ക് വിധേയരായവരെ ഡിസ്ചാര്‍ജ്ജ് ചെയ്യുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്ന ഡോക്ടര്‍മാരുണ്ട്. ഡോക്ടറുടെ അശ്രദ്ധ രോഗിയുടെ മരണത്തിനിടയാക്കിയ സംഭവങ്ങളുമുണ്ട്. തിമിരശസ്ത്രക്രിയ്‌ക്ക് വിധേയരായ പാവപ്പെട്ട രോഗികള്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഇരുട്ടിലായതും നാം കണ്ടു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലേയും പ്രത്യേകിച്ച് ഭാരതത്തിലേയും വൈദ്യശാസ്ത്രമേഖല തീര്‍ത്തും സര്‍ക്കാരിന്റെ കുത്തകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് അത്ഭുതകരമായ വളര്‍ച്ചയാണ് മെഡിക്കല്‍ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിവിധയിനം മുരുന്നുകളുടെ ഉല്‍പാദനത്തിനും ബന്ധപ്പെട്ട സാങ്കേതികവളര്‍ച്ചയിലും മാത്രമല്ല മനുഷ്യനെ പുനരുജ്ജീവിപ്പിക്കുന്ന വിദ്യകള്‍വരെ വൈദ്യശാസ്ത്ര രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു. അന്നത്തെ വസൂരി, മലമ്പനി, കുഷ്ഠം, ക്ഷയം, വലിവ് എന്നീ രോഗങ്ങളില്‍ പലതും വൈദ്യശാസ്ത്രപുരോഗതിയിലൂടെ ഉന്മൂലനം ചെയ്യപ്പെടുകയോ അത്തരം രോഗങ്ങളുടെ തീവ്രത കുറയ്‌ക്കുന്നതിനോ സാധിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ നിന്നും ഉന്മൂലനം ചെയ്യപ്പെട്ട പല രോഗങ്ങളും ഇന്ന് തിരിച്ചെത്തുന്നു. മാത്രമല്ല, ഇന്നത്തെ ജീവിതക്രമങ്ങളും ഭക്ഷ്യ വസ്തുക്കളിലുള്ള വിഷാംശങ്ങളും ഫാസ്റ്റ്ഫുഡ് രീതികളുമൊക്കെ വിലപ്പെട്ട ജീവനുകളെ നശിപ്പിക്കുന്ന സാഹചര്യമാണുള്ളത്. യുവാക്കളില്‍ മാനസിക പിരിമുറുക്കങ്ങളും വിഷാദരോഗങ്ങളുമൊക്കെ കടന്നുകൂടുന്നു. അതുപോലെ എന്തൊക്കെ അസുഖങ്ങള്‍. നവീനതരം രോഗലക്ഷണങ്ങളും രോഗങ്ങളും. രോഗങ്ങള്‍ക്കൊത്ത പരീക്ഷണങ്ങളും പരിശോധനകളും പ്രതിവിധികളുമൊക്കെ വൈദ്യശാസ്ത്ര മേഖലകളിലിന്നുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളെ അപേക്ഷിച്ച് സ്വകാര്യ മേഖലയിലെ ചികിത്സാ സംവിധാനങ്ങള്‍ ഏറെ വ്യവസായവല്‍ക്കരിക്കപ്പെട്ടു. ലാഭം കൊയ്യാന്‍ പോന്ന ഒരാകര്‍ഷണീയ വ്യവസായ മേഖല. ചികിത്സയുമായി ബന്ധപ്പെട്ട സമീപനരീതികള്‍ പാവപ്പെട്ട രോഗികളെപ്പോലും ഈ മേഖലയിലേയ്‌ക്ക് സ്വാധീനിക്കും വിധമാണ്. തുച്ഛമായ വിലയുള്ള മരുന്നുകള്‍ എത്രയോ മടങ്ങ് വില വര്‍ദ്ധിപ്പിച്ച് വില്‍പ്പന നടത്തുന്നതായി നമുക്ക് കാണാം. കാര്‍ഡിയോളജി, ഇഎന്റ്റി, പ്ലാസ്റ്റിക് സര്‍ജറി, കോസ്‌മെറ്റിക് സര്‍ജറി, ലാപ്രോസ്‌കോപ്പിക് സര്‍ജറി വിഭാഗങ്ങളുടെ യൂണിറ്റുകള്‍, അനസ്‌തേഷ്യോളജി, ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ മെഡിക്കല്‍ വിഭാഗങ്ങള്‍, ദന്തല്‍ യൂണിറ്റുകള്‍, അത്യാധുനിക കാഷ്വാലിറ്റി യൂണിറ്റ്, ഗ്യാസ്‌ട്രോ എന്ററോളജി, ന്യൂ സര്‍ജറി, ക്യാന്‍സര്‍ ചികിത്സ വിഭാഗം തുടങ്ങിയ സംവിധാനങ്ങളുമൊക്കെ സമ്പന്ന വിഭാഗം രോഗികള്‍ക്ക് ആശ്വാസം പകരുന്നു. ആധുനികവും ആകര്‍ഷണീയവുമായ അനേകം ചികിത്സാ സംവിധാനങ്ങളും അതിനാവശ്യമായ ഉപകരണങ്ങളുമൊക്കെ സ്വകാര്യ- സഹകണ മേഖലകളിലെ ആകര്‍ഷക ഘടകങ്ങളാണെന്ന് എടുത്തുപറയേണ്ടതുണ്ട്. എന്നാല്‍ പനി ബാധിതര്‍ പോലും ഈ സംവിധാനങ്ങളിലൂടെ കയറിയിറങ്ങേണ്ടതായിവരുന്നുണ്ട്.

സര്‍ക്കാര്‍തലത്തിലുള്ള ചികിത്സാ മേഖല ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ട്. പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ജില്ലാ ആശുപത്രികള്‍, ജനറല്‍ ഹോസ്പിറ്റലുകള്‍, സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, മൊബൈല്‍ യൂണിറ്റുകള്‍, മെഡിക്കല്‍ കോളജുകള്‍, വനിതകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ തുടങ്ങി നിരവധി ചികിത്സാ ആശുപത്രികളാണുള്ളത്. ഇത്തരം ചികിത്സാകേന്ദ്രങ്ങളിലൂടെ വിദഗ്ധ ചികിത്സകളാണ് പൊതുജനങ്ങള്‍ക്കായി ഉറപ്പുവരുത്തുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ആരോഗ്യ കേരളം പദ്ധതി, ക്യാന്‍സര്‍ രോഗികള്‍ക്ക് സമ്പൂര്‍ണ്ണ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന സുകൃതം പദ്ധതി, സര്‍ക്കാര്‍ ആശുപത്രി വഴി എല്ലാ രോഗികള്‍ക്കുമുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുന്ന ജനറ്റിക് മരുന്നുകളുടെ സൗജന്യ വിതരണ പദ്ധതി, ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്ന ‘അമൃതം ആരോഗ്യം’ പദ്ധതി, ജന്മനാ ഉണ്ടാകുന്ന രോഗങ്ങള്‍ കണ്ടുപിടിക്കാനുള്ള നവജാതശിശു നിരീക്ഷണ പദ്ധതി, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ചികിത്സ നല്‍കുന്ന അമ്മയും കുഞ്ഞും പദ്ധതി തുടങ്ങി നിരവധി പദ്ധതികളുണ്ട്. എന്നാല്‍ ഇവ കുറ്റമറ്റരീതിയില്‍ നടപ്പാക്കാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണം.

ഡോക്ടര്‍മാരില്‍ വിരലിലെണ്ണാവുന്ന ചിലരെങ്കിലും തന്റെ തൊഴിലിനോട് ആത്മാര്‍ത്ഥത പുലര്‍ത്താതെ വന്നാല്‍ അതു മെഡിക്കല്‍ എത്തിക്‌സിന് വരെ പേരു ദോഷം ഉണ്ടാക്കും.

Tags: Health SectorKerala Health Departmentcommercialized medicine
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം, 2.വിദ്യാര്‍ത്ഥികള്‍ കിടക്കുന്ന മുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 3. ശുചിമുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 4. മേല്‍ത്തട്ട് വിണ്ടുകീറി 
പൊട്ടിയ നിലയില്‍
Kerala

മറ്റൊരു ദുരന്തത്തിന് കാത്തിരിക്കുന്നു; കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അപകടാവസ്ഥയില്‍

Kerala

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

Vicharam

തൊഴില്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

Kerala

വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

One month old baby feet

കോഴിക്കോട് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചത് ചേലാകർമ്മം നടത്തിയതിന് പിന്നാലെ, ക്ലിനിക്കിനെതിരെ കേസ്

പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന്‍ മരിച്ചു, സംഭവം മണ്ണാറപ്പാറ സെന്‌റ് സേവ്യേഴ്‌സ് പള്ളിയില്‍

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ചാരവനിത ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിയതിനെ ന്യായീകരിച്ച് മന്ത്രി റിയാസ്

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies