കൊച്ചി: രാഷ്ട്രീയ അടിമത്തത്തിലേക്ക് സര്‍വകലാശാലകളെ നയിക്കുന്ന ചിന്താഗതികള്‍ക്ക് മാറ്റം വരണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. പി. രവീന്ദ്രന്. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാന്തമായ പഠന ഗവേഷണ സാഹചര്യം ഉണ്ടാവുകയും മൂല്യബോധത്തിന്റെ കേന്ദ്രങ്ങളായും മാറണം.
സര്‍വകലാശാലകളെ ഇളക്കി മറിക്കുന്നതാണ് ഇന്ന് പലരും നേട്ടമായി കരുതുന്നത്. മികച്ച രീതിയില്‍ കാര്യങ്ങള്‍ നടത്താനുള്ള സാഹചര്യം ഇല്ലാതായിരിക്കുന്നു. സമൂഹത്തില്‍ ദാര്‍ശനികത വളര്‍ത്തിയെടുക്കാന്‍ ഗവേഷകര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്കാര സമ്പന്നമായ രാഷ്ട്രത്തില്‍ ഭൂരിപക്ഷത്തെ ന്യൂനപക്ഷം അടക്കി ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്ന് സംഘാടക സമിതി അധ്യക്ഷന്‍ അഡ്വ.കെ. രാംകുമാര്‍ പറഞ്ഞു. ഇതിനെ ചെറുക്കാന്‍ നാം തയാറാവണം. പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹമാകരുതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. ഡോ.സി.വി. ജയമണി, സംഘാടക സമിതി കാര്യാധ്യക്ഷന്‍ പ്രൊഫ. ഡോ. ഡി. മാവുത്ത്, ഭാരതീയ വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ ഡോ. സി.എം. ജോയ്, സംസ്ഥാന സെക്രട്ടറി കെ.സി. സുധീര്‍ബാബു എന്നിവര്‍ സംസാരിച്ചു.
എറണാകുളം ആശിര് ഭവനില്‍ നടക്കുന്ന പഠന ശിബിരം ഇന്ന് വൈകിട്ട് സമാപിക്കും. കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. കേരള ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ആര്. ഭാസ്കരന് വിശിഷ്ടാതിഥി ആകും. ഡേ. സി.വി. ജയമണി അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: