ഇടതു പക്ഷത്തെ, പ്രത്യേകിച്ച് സിപിഎമ്മിനെ ഏറെക്കാലം നയിച്ച ബുദ്ധദേവ് ഭട്ടാചാര്യ മികച്ചനേതാവായിരുന്നു. പക്ഷെ പാര്‍ട്ടിക്ക്, അതിന്റെ ഈറ്റില്ലമായി കരുതപ്പെട്ടിരുന്ന ബംഗാളില്‍ കുഴിതോണ്ടിയതിനും അദ്ദേഹം ഒരു ഉപകരണമായി മാറി.
1977ലാണ് ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ ബംഗാളില്‍ ഭരണത്തിലേറുന്നത്. ബസു തന്നെ അഞ്ചു തവണ മുഖ്യമന്ത്രിയായി. പിന്നീട് രണ്ടു തവണ ബുദ്ധദേവ് ഭട്ടാചാര്യയും. നീണ്ട 34 വര്‍ഷത്തിനു ശേഷം 2011ലെ തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടിയും മുന്നണിയും പുറത്തായത്.
1944 മാര്‍ച്ച് ഒന്നിന് വടക്കന്‍ ബംഗാളിലെ ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. മുത്തച്ഛന് കൃഷ്ണ ചന്ദ്രസ്മൃതിതീര്‍ഥ സംസ്കൃത പണ്ഡിനും വൈദികനും ബംഗാളിലെ അറിയപ്പെടുന്ന ഹിന്ദു മതപണ്ഡിതനും ആയിരുന്നു. പക്ഷെ അച്ഛന് നേപ്പാള്‍ ചന്ദ്ര പൗരോഹിത്യത്തിലേക്ക് തിരിഞ്ഞില്ല. കുടുംബത്തിന്റെ സ്വന്തമായിരുന്ന പുസ്തക പ്രകാശനത്തിലേക്ക് തിരിഞ്ഞു. ഹിന്ദു ധര്‍മ്മ ഗ്രന്ഥങ്ങള്‍ അച്ചടിച്ച് വില്‍ക്കുകയായിരുന്നു ജോലി.
ബുദ്ധദേവ് ഭട്ടാചാര്യ ബംഗാളി സാഹിത്യത്തില്‍ ബിഎ ഓണേഴ്സ് നേടി ഡംഡമിലെ ആദര്‍ശ സംഘവിദ്യാമന്ദറില്‍ അധ്യാപകനായി. ഈ സമയത്താണ് മീര ഭട്ടാചാര്യയെ വിവാഹം കഴിച്ചത്. ബാലിഗഞ്ജിലെ രണ്ടു മുറി വീട്ടിലാണ് അദ്ദേഹം എന്നും മുഖ്യമന്ത്രിയായിരുന്ന കാലത്തു പോലും കുടുംബ സമേതം താമസിച്ചിരുന്നത്. പുരോഹിത കുടുംബമായിരുന്നുവെങ്കിലും അദ്ദേഹം നിരീശ്വര വാദിയായിരുന്നു.
66ല്‍ സിപിഎം അംഗമായി. 68ല്‍ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന് സംസ്ഥാന സെക്രട്ടറിയായി. പിന്നീട് ഇത് ഡിവൈഎഫ്ഐയില്‍ ലയിച്ചു. 81 വരെ ഈ പദവിയില്‍ തുടര്‍ന്നു. 72 സിപിഎം സംസ്ഥാന സമിതിയിലും 82ല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലും എത്തി. 77ല്‍ എംഎല്‍എയും മന്ത്രിയും ആയി 82ലെ തെരഞ്ഞെടുപ്പില്‍ ഭട്ടാചാര്യ തോറ്റു. 87ല്‍ വീണ്ടും ജയിച്ചു. ബസു സര്‍ക്കാരില്‍ വീണ്ടും മന്ത്രിയായി. സാംസ്കാരിക വകുപ്പ് മന്ത്രിയായിരിക്കെ 93ല്‍ പൊടുന്നനെ രാജിവച്ചു. ബസു സര്‍ക്കാര്‍ അഴിമതിക്കാരുടെയും കള്ളന്മാരുടെയും മന്ത്രിസഭയാണെന്ന് പരസ്യമായി വിളിച്ചു പറയാനും അദ്ദേഹം മടിച്ചില്ല. പക്ഷെ ഏതാനും മാസങ്ങള്‍ക്കു ശേഷം വീണ്ടും മന്ത്രിസഭയില്‍ എത്തി. ജ്യോതിബസു പടിയിറങ്ങിയ ശേഷം 2000 നവംബര്‍ ആറിന് അദ്ദേഹം മുഖ്യമന്ത്രിയായി. സംസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതും ഛോട്ടോ അംഗാരിയ കൂട്ടക്കൊല, നിതായി കൂട്ടക്കൊല എന്നിവ നടന്നതും ഭട്ടാചാര്യയുടെ കാലത്താണ്. കൂടുതല്‍ തൊഴിലവസരമുണ്ടാക്കാന്‍ എന്ന പേരില്‍ വ്യവസായവല്‍ക്കരണ ശ്രമങ്ങള്‍ തുടങ്ങിയതോടെയാണ് തിരിച്ചടികള്‍ തുടങ്ങിയതും.
ടാറ്റയുടെ നാനോ കാര്‍ നിര്‍മ്മാണ ഫാക്ടറിയും ഒരു കെമിക്കല്‍ ലാബറട്ടറിയും കൊല്‍ക്കത്തയ്ക്കടുത്ത് സിംഗൂരില്‍ ആരംഭിക്കാനെന്ന പേരില്‍ പതിനായിരം ഏക്കര്‍ പാടങ്ങള്‍ ഏറ്റെടുത്തു. ഇത് മേഖലയിലെ ജനലക്ഷങ്ങളുടെ ജീവനോപാധിയായ കാര്‍ഷികവൃത്തിയെ തന്നെ ബാധിക്കുമെന്ന് ഉറപ്പായതോടെ ജനങ്ങള്‍ വമ്പന്‍ പ്രക്ഷോഭം ആരംഭിച്ചു. സിംഗൂരിലെ നന്ദിഗ്രാം കേന്ദ്രീകരിച്ചായിരുന്നു ഇത് കത്തിപ്പടര്‍ന്നത്. സമരക്കാരെ ഇടതു സര്‍ക്കാര്‍ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. വെടിവയ്പ്പുകളും ലാത്തിച്ചാര്‍ജ്ജുകളും രണ്ടര മാസമാണ് നീണ്ടത്. നൂറോളം പേരാണ് കൊല്ലപ്പെട്ടത്. ഔദ്യോഗിക കണക്കില്‍ ഇത് 14 ആണ്. ഭൂമി രക്ഷാ സമിതിയുടെ ബാനറിലുണ്ടായ ഈ സമരവും ആളിക്കത്തിയ പ്രതിഷേധവും സിപിഎമ്മിന്റെ അടിത്തറ തന്നെ പാടെ’ തകര്‍ത്തു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വിയാണ് പാര്‍ട്ടിയും മുന്നണിയും ഏറ്റുവാങ്ങിയത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വന്‍തോല്‍വിയുണ്ടായെന്നു മാത്രമല്ല പിന്നെ ഒരു തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് കാര്യമായ ജയം ഉണ്ടായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പകളില്‍ പോലും ഏതാനും സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി വേദികള്‍ പങ്കിട്ട് മല്‍സിരിച്ചിട്ടപോലും കനത്ത പരാജയങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ തോല്‍വകള്‍ ഏറ്റുവാങ്ങിയത് ബുദ്ധദേവിന്റെ നേതൃത്വത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: