ഗാസ : ജുമാ പ്രസംഗത്തിനിടെ ഹമാസ് ഭീകരൻ ഇസ്മായിൽ ഹനിയയെ വാഴ്ത്തിയ അൽ-അഖ്സ പള്ളി ഇമാമും ജറുസലേമിലെ ഉന്നത ഇസ്ലാമിക് കൗൺസിൽ തലവനുമായ ഷെയ്ഖ് എക്രെമ സാബ്രിയെ ഇസ്രായേൽ അറസ്റ്റ് ചെയ്തു. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ഇസ്മായിൽ ഹനിയ ദിവസങ്ങൾക്ക് മുൻപാണ് ഇറാനിൽ വച്ച് കൊല്ലപ്പെട്ടത് . അതിനു പിന്നാലെ വെള്ളിയാഴ്ച ഉച്ചയ്ക്ക് അൽ-അഖ്സ മസ്ജിദിൽ നടന്ന ജുമ പ്രസംഗത്തിനിടെയാണ് ഷെയ്ഖ് എക്രെമ സാബ്രിയെ ഹനിയയെ സ്തുതിച്ചത്.
പഴയ ജറുസലേമിന് കിഴക്കുള്ള അൽ-സുവാന അയൽപക്കത്തുള്ള ഷെയ്ഖ് സാബ്രിയുടെ വീട് ഇസ്രായേൽ പോലീസ് റെയ്ഡ് ചെയ്യുകയും സാബ്രിയെ തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തതു . നിരവധി പേരാണ് ഷെയ്ഖ് സാബ്രിയെ അറസ്റ്റ് ചെയ്യണമെന്നും ഹനിയയെ സ്തുതിച്ച സാബ്രിയുടെ താമസാനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടത്.
അതേസമയം ഇസ്രായേൽ ആഭ്യന്തര മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ, ദേശീയ സുരക്ഷാ മന്ത്രി മോഷെ അർബെൽ എന്നിവർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് അറസ്റ്റിന് മുമ്പ് ഷെയ്ഖ് സാബ്രി പറഞ്ഞത് .
“ഞാൻ എന്റെ വെള്ളിയാഴ്ച പ്രസംഗത്തിൽ പറഞ്ഞത് മതപരമായ സ്തുതിയും അനുശോചനവുമാണ്, പ്രേരണയല്ല,” എന്നാണ് സാബ്രി പറഞ്ഞത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: