തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കഴിഞ്ഞ വര്‍ഷത്തെ ബെസ്റ്റ് റിസര്‍ച്ച് പ്രോജക്ട് അവാര്‍ഡും ,റിസര്‍ച്ച് ഗ്രാന്റ് അവാര്‍ഡും സിന്‍ഡിക്കേറ്റ് ചേമ്പറില്‍ വിസി ഡോ: മോഹനന് കുന്നിമേല്‍ വിതരണം ചെയ്തു. അവാര്‍ഡ് ദാനചടങ്ങില്‍ നിന്ന് സിന്‍ഡിക്കേറ്റ് റിസര്‍ച്ച് കമ്മിറ്റിഅംഗങ്ങളും, രജിസ്ട്രാറും വിട്ടുനിന്നു . ചടങ്ങ് മാറ്റിവെക്കണമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിശ്ചയിച്ച അവാര്‍ഡ് ദാന ചടങ്ങ് മാറ്റിവയ്ക്കാന്‍ വിസി തയ്യാറായില്ല. സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ സര്‍വ്വകലാശാല വകുപ്പുകളിലെ അധ്യാപകരില്‍ ചിലരുടെ വോട്ടുകള്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ല എന്ന സംശയത്തിന്റെ പേരിലാണ് അവാര്‍ഡ് ദാനചടങ്ങ് പെട്ടെന്ന് മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നും ചടങ്ങില്‍ നിന്നും വിട്ടുനിന്നതെന്നും ആരോപണമുണ്ട്.
ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത 17 പേരില്‍ അഞ്ചുപേരുടെ വോട്ടവകാശം കോടതി തടഞ്ഞിട്ടും, രണ്ട് ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതിലുള്ള ആശങ്കയിലാണ് സിപിഎം.
അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുമ്പോള്‍ യുവജനോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് തടഞ്ഞുവെച്ച വിസി യുടെ നടപടിയില്‍ പ്രതിഷേധിച്ച് വിസി യുടെ ഓഫീസ് പൂര്‍ണ്ണമായും ടഎക വിദ്യാര്‍ഥികള്‍ ഉപരോധിച്ചിരുന്നു.
കഴിഞ്ഞ യുവജനോത്സവത്തില്‍ വിവിധ ഗ്രൂപ്പ് മത്സരങ്ങളില്‍ വിജയികളായ 600 ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് വിസി തടഞ്ഞിരുന്നു. ഗ്രേസ്മാര്‍ക്കിന്റെ പേരില്‍ യുവജനോത്സവ വിജയികളെ പ്രഖ്യാപിക്കിന്നതില് വ്യാപക തട്ടിപ്പ് നടക്കുന്നതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്കിയ പരാതിയെതുടര്‍ന്ന്, ഗ്രേസ് മാര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് പരിശോധിക്കാന്‍ സിണ്ടിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും കമ്മിറ്റി ഇതേവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
ബെസ്റ്റ് റിസര്‍ച്ച് പ്രോജക്ട് അവാര്‍ഡിന് ഫിസിക്സ് വകുപ്പിലെ ഡോ: ആര് ജയകൃഷ്ണനും, എക്കണോമിക്സ് വകുപ്പിലെ പ്രൊഫസ്സര്‍ ഡോ: മഞ്ജു എസ് നായരും അര്‍ഹരായി. ഏറ്റവും ഉയര്‍ന്ന റിസര്‍ച്ച്
ഗ്രാന്റിനുള്ള അവാര്‍ഡ് അക്വാട്ടിക് ബയോളജി പ്രൊഫസര്‍ ഡോ:എ. ബിജുകുമാറും, ഇക്കണോമിക്സ് പ്രൊഫസ്സര്‍ ഡോ:മഞ്ജു ട. നായരും , പ്രത്യേക പ്രശംസ പത്രത്തിന് ഫിസിക്സ് വകുപ്പിലെ ഡോ: ജി.സുബോധും, ഡെമോഗ്രാഫി യിലെ ഡോ: എസ്.അനില്‍ ചന്ദ്രന് എന്നിവരും അര്‍ഹരായി.ബെസ്റ്റ് റിസേര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ആയി അക്വാട്ടിക് ബിയോളജി വകുപ്പ് അര്‍ഹതനേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: