ന്യൂദല്‍ഹി: എന്തിനും ഏതിനും മോദിയെ വിമര്‍ശിക്കുന്ന രാജ് ദീപ് സര്‍ദേശായി പോലും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാന്‍ വേണ്ടി മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ നടപ്പാക്കിയ തൊഴിലിന് ധനസഹായം എന്ന പദ്ധതിയെ അഭിനന്ദിച്ച് കയ്യടിച്ചു: “കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനായി ധനസഹായം എന്ന മോദി സര്‍ക്കാരിന്റെ ബജറ്റിലെ പ്രഖ്യാപനം നല്ലതാണ്”- മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായി സമൂഹമാധ്യമത്തില്‍ കുറിച്ചു. അഭിനന്ദിച്ചുകൊണ്ട് ഒരു തംപ് സ് അപ് ഇമോജിയും ഇട്ടു.
ഒരു കമ്പനി പുതിയതായി ഒരാളെ ജോലിക്കെടുത്താല്‍ ആ തൊഴിലാളിക്കായി കേന്ദ്രസര്‍ക്കാര്‍ മാസം തോറും ഒരു ചെറിയ തുക ധനസഹായമായി ആ കമ്പനിക്ക് നല്‍കും. ഈ തുക കമ്പനിക്ക് എടുക്കാനല്ല, പുതുതായി ജോലി ലഭിച്ച ആ യുവാവിന്റെ പിഎഫ് അടക്കാനാണ് ഉപയോഗിക്കേണ്ടത്. രണ്ട് വര്‍ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ഈ തുക കമ്പനികള്‍ക്ക് നല്കിക്കൊണ്ടേയിരിക്കും. ഇതോടെ കൂടുതല്‍ കമ്പനികള്‍ യുവാക്കള്‍ക്ക് പുതുതായി തൊഴില്‍ നല്കാന് തയ്യാറായി മുന്നോട്ട് വരും. കാരണം പിഎഫ് ഭാരം കമ്പനിക്കില്ലല്ലോ. മോദി സര്‍ക്കാരിന്റെ ഈ ബജറ്റ് നിര്‍ദേശത്തെയും രാജ് ദീപ് സര്‍ദേശായി അഭിനന്ദിച്ചു. പുതുതായി ഒരാള്‍ ഒരു കമ്പനിയില്‍ തൊഴില്‍ നേടിയ ശേഷം അയാള്‍ പുതിയ ഒരു പിഎഫ് അക്കൗണ്ട് തുറന്നാല്‍ മാത്രമാണ് ഈ സഹായധനം കേന്ദ്രം നല്‍കുകയുള്ളൂ. ഒരു ലക്ഷം വരെ മാസ ശമ്പളമുള്ള തൊഴിലാളിക്ക് മാസം തോറും 3000 രൂപ വീതം കേന്ദ്രസര്‍ക്കാര്‍ നല്‍കും. രണ്ടു വര്‍ഷത്തേക്കാണ് ഈ തുക നല്‍കുക. ഉല്പാദനവുമായി ബന്ധപ്പെട്ട എല്ലാ തൊഴില്‍ മേഖലയിലും പുതുതായി തൊഴില്‍ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ പദ്ധതി 50 ലക്ഷത്തോളം യുവാക്കള്‍ക്ക് പുതുതായി തൊഴില്‍ നല്കാന് ഉപകരിക്കുമെന്നതാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍.
യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള മോദി സര്‍ക്കാരിന്റെ മറ്റൊരു പദ്ധതി ഇതാണ്. എല്ലാ മേഖലകളിലും പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ നൽകും. സംഘടിത മേഖലയിൽ ജോലിക്ക് കയറുന്നവർക്കുവേണ്ടിയുള്ളതാണ് ഈ സ്കീം. ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഇതിന് അർഹത. ഇതുവഴി 30 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ള 4.1 കോടി യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുക എന്നതാണ മോദി സര്‍ക്കാരിന്റെ ഈ പദ്ധതി.
മോദി സര്‍ക്കാരിനെ അഭിനന്ദിച്ചത് അബദ്ധമായോ എന്ന് തോന്നിയപ്പോള്‍ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായി തന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ് പിന്നീട് ഇടത്പക്ഷ ലൈനില്‍ തിരുത്തി. മോദി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിയ തൊഴിലിന് ധനസഹായം എന്ന പദ്ധതി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നിന്നും അടിച്ചുമാറ്റിയതാണെന്നായിരുന്നു രാജ് ദീപ് സര്‍ദേശായിയുടെ പുതിയ കണ്ടെത്തല്‍. എന്നാല്‍ മോദി സര്‍ക്കാര്‍ എല്ലാ മേഖലകളിലും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാന്‍ നടപ്പാക്കിയ തൊഴിലിന് ധനസഹായം എന്ന പദ്ധതി കോണ്‍ഗ്രസിന്റേതാണെന്ന് പറഞ്ഞതിന് രാജ് ദീപ് സര്‍ദേശായിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പരക്കെ വിമര്‍ശനം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: