ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയാണ് ബിന്നി കൃഷ്ണകുമാർ. ചലചിത്ര സംഗീതത്തിൽ ഒരുപാട് ഉപയോഗിക്കാത്ത ശബ്ദമാണ് ബിന്നിയുടേതും ഭർത്താവ് കൃഷ്ണ കുമാറിന്റേതും. എന്നാൽ ചന്ദ്രമുഖി എന്ന ചിത്രത്തിലെ ബിന്നി ആലപിച്ച രാ രാ എന്ന ഗാനം ഇന്നും തമിഴ് സിനിമാപ്രേമികൾക്ക് രോമാഞ്ചം ഉണ്ടാക്കുന്നതാണ്. ഇരുവരുടേയും മകൾ ശിവാങ്കിയും പിന്നണി ഗായികയാണ്.
ബിന്നിയും കൃഷ്ണകുമാറും മലയാളികളാണ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. എന്നാൽ ഒരുപാട് പ്രതിസന്ധികൾക്കു ശേഷമാണ് ഇരുവരും ഒരുമിച്ചത്. കൃഷ്ണ കുമാർ തിരുവനന്തപുരം സ്വദേശിയും ബിന്നി തൊടുപുഴക്കാരിയുമാണ്. എന്നാൽ ഇരുവരും ഇപ്പോൾ ചെന്നൈയിൽ സ്ഥിരതാമസമാണ്. നാട്ടിൽ വരുന്ന വിശേഷങ്ങളെല്ലാം ബിന്നി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ രണ്ടു പേരും അവരുടെ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് പറയുന്നു.
എന്റെ അമ്മ പറഞ്ഞു ജാതകം നോക്കട്ടെ. ജാതകം ചേർന്നാൽ നമുക്ക് നോക്കാമെന്ന് പറഞ്ഞു. ജാതകം നോക്കിയപ്പോൾ വലിയൊരു ചേർച്ചയൊന്നും ഇല്ല. അങ്ങനെ പെരുമ്പാവൂരിൽ ഉള്ള ഒരു എമ്പ്രാന്തിരി ഉണ്ട്. അദ്ദേഹത്തിന്റെ അടുത്ത് പോയപ്പോൾ അദ്ദേഹം ആ ജാതകം മാറ്റി വെച്ചു. എന്നിട്ട് പറഞ്ഞു ഇവർ പ്രേമിച്ചത് അല്ലെ. അതുകൊണ്ട് ജാതകം നോക്കണ്ട എന്ന് പറഞ്ഞു. അപ്പോൾ പറഞ്ഞു നമുക്ക് കവടി നിരത്തി നോക്കാമെന്ന് പറഞ്ഞു. ”
അദ്ദേഹം കവടി നിരത്തി നോക്കിയാൽ സത്യമാകുമെന്നാണ് എല്ലാവരും പറയുന്നത്. അദ്ദേഹം നോക്കിയിട്ട് നല്ല രീതിയിലാണ് സംസാരിച്ചത്. അദ്ദേഹം പറഞ്ഞ ആ വാക്കുകൾ ഇന്നും എന്റെ ചെവിയിലുണ്ട്. അതായത് ഇത് ആരൊക്കെ എതിർത്താലും നടക്കേണ്ട വിവാഹമാണ് എന്നാണ് പറഞ്ഞത്. ഇവർ ഒന്നിക്കണമെന്നത് ഒരു വിധിയാണ്. അവരെ ഒന്നിപ്പിക്കാൻ പ്രേമം ഒരു കാരണമായി. ഇത് ആരെ കൊണ്ടും മാറ്റാൻ പറ്റില്ല. ഇതിനു വേണ്ടി എത്ര യാഗം ചെയ്തിട്ടും കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.”
ഇനിയൊരു നല്ല മുഹൂർത്തം തരാം, ആ ദിവസം ഈ വിവാഹം നടന്നിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതേ സമയം കൃഷ്ണ കുമാറിന്റെ അച്ഛൻ എന്റെ അമ്മയെ വിളിച്ചിട്ട് അവർക്കൊന്ന് സംസാരിക്കണമെന്ന് പറഞ്ഞു. അമ്മ സത്യത്തിൽ അങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു. അങ്ങനെ അവിടുത്തെ അച്ഛനും അമ്മയും വന്നു, എന്നെയും വിളിച്ചു. എന്നോട് സംസാരിച്ചു
അച്ഛൻ പറഞ്ഞത് നിങ്ങൾ രണ്ടാളും ആർട്ടിസ്റ്റുകളാണ്. ഈഗോ ക്ലാഷ് വരും. നിങ്ങൾക്ക് രണ്ടു പേർക്കും ഇതിലും നല്ല ബന്ധം കിട്ടും. ചിലപ്പോൾ ഇതിലും നല്ല നിലയിൽ നിങ്ങൾ രണ്ടാളും വളർന്നേക്കാം. മിക്കവാറും ഒരേ മേഖലയിൽ ജോലി ചെയ്യുന്നതിനാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ നിങ്ങൾ വഴക്കുണ്ടാക്കും. അങ്ങനെ എല്ലാവരും കൂടെ ഇരുന്നാണ് സംസാരിച്ചത്. അതായത് മാന്യമായി സംസാരിച്ച് ഈ ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിച്ചു.”
എന്നാൽ ഈ വിഷയത്തിൽ വഴക്കുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പക്ഷേ ഇങ്ങനത്തെ സംസാരം മൂന്ന് നാല് തവണ വന്നു. എന്നാൽ അവസാനം വീട്ടുകാര് തന്നെ ഇടപെട്ടാണ് വിവാഹം നടത്തിയത്. നീണ്ട നാളുകൾ എടുത്തെങ്കിലും അവസാനം എല്ലാവരും ഞങ്ങൾക്കൊപ്പം നിൽക്കുകയായിരുന്നു.” കൈരളി ചാനലിലൂടെ കൃഷ്ണ കുമാറും ബിന്നി കൃഷ്ണ കുമാറും സംസാരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: