ന്യൂദല്‍ഹി: നീറ്റ് പരീക്ഷ സോള്‍വ് ചെയ്യുന്ന ഗൂഢസംഘത്തിന്റെ ഒളികേന്ദ്രത്തില്‍ ബീഹാര്‍ പൊലീസിലെ ഇക്കണോമിസ് ഒഫന്‍സ് യൂണിറ്റ് നടത്തിയ റെയ്ഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ നീറ്റ് പരീക്ഷാപേപ്പര്‍ കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നാണ് സിബിഐ ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്കൂളിന്റെ പ്രിന്‍സിപ്പലായ ഡോ. എഹ്സാന്‍ ഉള് ഹഖിലേക്കും സ്കൂള്‍ വൈസ് പ്രിന്‍സിപ്പലായ ഇംത്യാസ് ആലത്തിലേക്കും സിബിഐ എത്തിയത്. അത് പിന്നീട് വെള്ളിയാഴ്ച ഇരുവരുടെയും അറസ്റ്റിലേക്ക് എത്തി.
കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ഈ പരീക്ഷാപേപ്പര്‍ ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്കൂളില്‍ നിന്നുള്ളതായിരുന്നു. ലൂടന് മുഖിയ സംഘം എന്നറിയപ്പെടുന്ന സഞ്ജീവ് കുമാറാണ് ഈ നീറ്റ് പരീക്ഷാപേപ്പര്‍ ഒയാസിസ് സ്കൂളില്‍ നിന്നും കണ്ടെത്തിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി പ്രിന്‍സിപ്പല്‍ ഡോ. ഡോ.എഹ്സാന്‍ ഉള് ഹഖിനെ സിബിഐ ചോദ്യം ചെയ്ത് വരികയായിരുന്നു. ആദ്യം ഒയാസിസ് സ്കൂളില്‍ വെച്ചായിരുന്നു പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തത്. പിന്നീട് ഹസാരിബാഗ് ഗസ്റ്റ് ഹൗസില്‍വെച്ച് ചോദ്യം ചെയ്തു. വെള്ളിയാഴ്ച സ്കൂള്‍ ഓഫീസിലേക്ക് രണ്ട് മണിക്കൂര്‍ നേരം കൊണ്ട് വന്നു. അതിന് ശേഷമായിരുന്നു അറസ്റ്റ്.
പ്രിന്‍സിപ്പല്‍ ഡോ. ഡോ.എഹ്സാന്‍ ഉള് ഹഖിനെ കൂടാതെ സിബിഐ കഴിഞ്ഞ 50 മണിക്കൂറുകളായി കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യുകയായിരുന്ന മറ്റ് ഏഴ് പേരെയും അറസ്റ്റ് ചെയ്തു. ഒരു ലോക്കല്‍ പത്രത്തിന്റെ ലേഖകനെയും ചോദ്യം ചെയ്തുവരുന്നു.
സിബിഐ കേസ് ഏറ്റെടുത്ത ശേഷം രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മനീഷ് പ്രകാശ്, അശുതോഷ് എന്നീ രണ്ട് പേരെയാണ് ബീഹാറില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇവര്‍ നീറ്റ് ജയിക്കാന്‍ ആഗ്രഹിക്കുന്ന, കൈക്കൂലി നല്കാന് തയ്യാറാവുന്നവര്‍ക്ക് സുരക്ഷിതമായ പരീക്ഷ ലൊക്കേഷന്‍ നല്കുന്നവരായിരുന്നു. അവിടേക്ക് നീറ്റ് പേപ്പറും അതിന്റെ ഉത്തരക്കടലാസും നേരത്തെ ഇവര്‍ എത്തിക്കും.
ജാര്‍ഖണ്ഡില്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് അഞ്ച് പേരെക്കൂടി നിരീക്ഷിച്ചുവരികയാണ്. ഈ പേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നിലെ തലച്ചോറിനെയാണ് സിബിഐ തിരയുന്നത്.അത് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിബിഐ ആറ് കേസുകള്‍ എടുത്തിട്ടുണ്ട്. ഗുജറാത്തിലും ബീഹാറിലും ഓരോ കേസുകളും രാജസ്ഥാനില്‍ മൂന്ന് കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു.
23 ലക്ഷം പേരാണ് മെയ് 5ന് നീറ്റ് പരീക്ഷ എഴുതിയത്. രാജ്യത്തെ 571 നഗരങ്ങളിലായി 4750 പരീക്ഷാകേന്ദ്രങ്ങളുണ്ടായിരുന്നു. വിദേശരാജ്യങ്ങളില്‍ 14 പരീക്ഷാകേന്ദ്രങ്ങളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: