തിരുവനന്തപുരം: വിശ്വ ആയുര്‍വേദ പരിഷത്ത് കേരള ഘടകവും ആര്യതാര ആയുര്‍ നികേതനും സംയുക്തമായി ദേശീയ തലത്തില്‍ നടത്തിയ മാനസികാരോഗ്യ ബോധവത്കരണ മാസാചരണത്തിന് സമാപനമായി. സമാപന സമ്മേളനത്തില്‍ വിശ്വ ആയുര്‍വേദ പരിഷത്ത് ദേശീയ അധ്യക്ഷന്‍ ഡോ. ഗോവിന്ദ് ശുക്ല അധ്യക്ഷനായി. എന്‍സിഐഎസ്എം ബോര്‍ഡ് ഓഫ് ആയുര്‍വേദ പ്രസിഡന്റ് ഡോ. ബി.എസ്. പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഡോ. രഘുരാമ ഭട്ട മുഖ്യപ്രഭാഷണവും ഡോ. രജനി നായര്‍ വിഷയാവതരണവും നടത്തി. ആയുര്‍വേദ സൈക്യാട്രി വഴി സമൂഹത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന വിവിധ പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു. എന്‍സിഐഎസ്എം മെമ്പര്‍ ഡോ. കെ.കെ. ദ്വിവേദി, റ്റിബിജിആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ. റ്റി.ജി. വിനോദ് കുമാര്‍ എന്നിവര്‍ ശാസ്ത്ര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. ഒരു മാസം നീണ്ടു നിന്ന ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്കിയ ഡോ സി.പി. അര്‍ജുന്‍ചന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സമൂഹത്തിലെ വിവിധ മേഖലകളിലുള്ള കുട്ടികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍ എന്നിവര്‍ക്കായി നടത്തിയ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങളെ പരിഗണിച്ച് ഡോ. സി. പി. അര്‍ജുന്‍ചന്ദ്, ഡോ. ആര്യ കൃഷ്ണന് എന്നിവരെ യോഗം അഭിനന്ദിച്ചു. യോഗത്തില്‍ വിശ്വ ആയുര്‍വേദ പരിഷത്ത് ദേശീയ സെക്രട്ടറി ഡോ. സുരേന്ദ്രചൗധരി, സംസ്ഥാന പ്രസിഡന്റ് ഡോ. റ്റി.റ്റി. കൃഷ്ണകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ആദര്‍ശ് സി. രവി, ഡോ. ജെ. രാധാക്രഷ്ണന്‍, ഡോ. എം. ദിനേഷ്കുമാര്‍, ഡോ. ജയലക്ഷി അമ്മാള്‍, ഡോ. പവന് ശ്രീരുദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: