ന്യൂയോര്‍ക്ക് : 2016ലെ തെരഞ്ഞെടുപ്പില്‍ അശ്ലീല താരത്തിന് പണം നല്കി നിയമവിരുദ്ധമായി സ്വാധീനിച്ച കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്ന് ന്യൂയോര്‍ക്ക് കോടതി വിധിച്ചു. ജൂലൈ 11 ന് ശിക്ഷ വിധിക്കും. ഇതോടെ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്.
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിയമവിരുദ്ധമായി സ്വാധീനിച്ചതായുള്ള 34 ആരോപണങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്ന് ജൂറി വിലയിരുത്തി.’ഇത് കൃത്രിമവും അപമാനകരവുമായ വിചാരണയായിരുന്നു,’ കോടതി മുറിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ക്ഷുഭിതനായി ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ‘യഥാര്‍ത്ഥ വിധി നവംബര്‍ 5 ന് ജനങ്ങളുടേതാണ്. എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് അറിയാം, ഇവിടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്ക്കും അറിയാം.’ അദ്ദേഹം പറഞ്ഞു.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: