തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം എല്‍ഡിഎഫില്‍ രൂക്ഷമാകുന്നു. ഒരു രാജ്യസഭാ സീറ്റോടുകൂടിയാണ് തങ്ങള്‍ എല്‍ഡിഎഫില്‍ ചേര്‍ന്നതെന്നും അതിനാല്‍ സീറ്റ് തങ്ങള്‍ക്കുതന്നെ വേണമെന്നുമാണ് കേരള കോണ്‍ഗ്രസ് (എം) തറപ്പിച്ചു പറയുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു സീറ്റുകളില്‍ ഇടതുപക്ഷത്തിനുള്ള രണ്ടു സീറ്റില്‍ ഒന്ന് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്നാണ് സിപിഐയുടെ നിലപാട്. പക്ഷേ രണ്ടുസീറ്റില്‍ ഒരെണ്ണം മാത്രമേ ഘടക കക്ഷിക്ക് നല്‍കൂ എന്ന് സിപിഎം നിലപാടെടുത്തിട്ടുണ്ട്.
അതിനിടയില്‍ ആര്‍ജെഡി രാജ്യസഭാ സീറ്റിന് അവകാശവാദം മുഴക്കിയതോടെ സീറ്റുതര്‍ക്കം സിപിഎമ്മിനെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
സിപിഎമ്മില്‍ നിന്ന് എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. തങ്ങളുടെ സീറ്റ് വിട്ടുനല്‍കില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് വ്യക്തമാക്കി. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ രാജ്യസഭാംഗത്വം നിര്‍ബന്ധമാണ്. അതിനാല്‍ സീറ്റ് വിട്ടുനല്‍കില്ലെന്നും പന്ന്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: