മോണ്ട്രിയല്: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മയാമിക്ക് വിജയം. മോണ്‍ട്രിയലിനെതിരായ മത്സരത്തില്‍ ആദ്യം രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് മയാമി മൂന്ന് ഗോളകള് അടിച്ചുകൊണ്ടാണ് വിജയിച്ചത്.
ആദ്യ പകുതിയില്‍ വഴങ്ങിയ ഗോളിന് ഇന്റര്‍ മിയാമി ആദ്യ പകുതിയില്‍ തന്നെ കണക്കു തീര്‍ത്തു. രണ്ടാം പകുതിയില്‍ വിജയ ഗോളും നേടി.
മയാമിക്കെതിരെ 22-ാം മിനിറ്റില്‍ ബ്രൈസ് ഡ്യൂക്ക് ആണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. പത്ത് മിനിറ്റിനകം യൂള്‍സ് അന്തണി വില്സെയിന്റിലൂടെ മോണ്ട്രിയല് ലീഡ് ഇരട്ടിയാക്കി.
കളിക്ക് 44-ാം മിനിറ്റായപ്പോള്‍ മറ്റിയാസ് റോഹസിലൂടെ മയാമി ആദ്യഗോള്‍ മടക്കി. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ സൂപ്പര്‍ താരം ലൂയിസ് സുവാരസിലൂടെ ഇന്റര്‍ മയാമി മോണ്ട്രിയലിനൊപ്പമെത്തി. രണ്ടാം പകുതിയിലേക്ക് കടന്ന മത്സരത്തിന് 59 മിനിറ്റ് ആയുസെത്തിയപ്പോള്‍ ബെഞ്ചമിന്‍ ക്രെമാസ്ക്കി മയാമയുടെ വിജയഗോളും നേടി.
എംഎല്‍എസില്‍ ഏറ്റവും കൂതല്‍ ജയം നേടിയ മയാമി 13 കളികളളില് നിന്ന് എട്ട് വിജയം ഉള്‍പ്പെടെ 27 പോയിന്റ് നേടി ഒന്നാമതാണ്. തൊട്ടുപിന്നാലെയുള്ള സിന്‍സിനാറ്റിക്ക് 12 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: