തിരുവല്ല: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആരോഗ്യസേവന രംഗത്ത് കേരള സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഫാര്‍മസിസ്റ്റുകള്‍ നല്കുന്ന സേവനം വലുതാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവണ്മെന്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് 66-ാമത് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മരുന്നുകളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കുക, ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ക്ലിനിക്കല്‍ ഫാര്‍മസി വിഭാഗം ആരംഭിക്കുക, ഫാര്‍മസിസ്റ്റുകളുടെ ശബരിമല ഡ്യൂട്ടി ഒരാഴ്ചയായി നിജപ്പെടുത്തുക, പമ്പ ബേസ് ക്യാമ്പില്‍ സ്ഥിരം ഫാര്‍മസിസ്റ്റ്, സ്റ്റോര്‍ കീപ്പര്‍ തസ്തികകള്‍ അനുവദിക്കുക, ഡെന്റല്‍ കോളേജുകളില്‍ ഫാര്മസിസ്റ്റുുകളെ നിയമിക്കുക, ഇഎസ്ഐ റീജിയണല്‍ സ്റ്റോറുകളില്‍ സ്റ്റോര്‍ സൂപ്രണ്ട് തസ്തിക അനുവദിക്കുക എന്നീ ആവശ്യങ്ങളും സംസ്ഥാന സമ്മേളനം മുന്നോട്ടുവച്ചു.
ജോ മൈക്കിള്‍ എംഎല്‍എ മുഖ്യാഥിതി ആയി. ചടങ്ങില്‍ പ്രസിഡന്റ് എസ്. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഫിലിപ്പ് അഗസ്തി, എം.എസ്. മനോജ്കുമാര്‍, ടി.ജി. മനോജ് എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചക്ക് ശേഷം റിപ്പോര്‍ട്ടും കണക്കുകളും അംഗീകരിച്ചു. പുതിയ ഭാരവാഹികളായി എസ്. വിജയകുമാര്‍ (പ്രസി.), ഡി.എന്‍. അനിത, കെ. വിനോദ്കുമാര്‍, എ.വി. മണികണ്ഠന് (വൈ.പ്രസി.), എം.എസ്. മനോജ്കുമാര്‍ (ജന. സെക്ര.), കെ.ജി. ശ്രീവിദ്യ, വൈ. കല, പവിത്രന്, കെ. രൂപേഷ് (സെക്രട്ടറിമാര്‍), അഭിലാഷ് ജയറാം (ട്രഷ.), ടി.ജി. മനോജ് (എഡിറ്റര്‍), എസ്. ഗണേഷ് (ഓഫീസ് സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: