യുണൈറ്റഡ് നേഷൻസ്: യുഎൻ ഭീകരവിരുദ്ധ ട്രസ്റ്റ് ഫണ്ടിലേക്ക് ഇന്ത്യ 500,000 യുഎസ് ഡോളർ സംഭാവന ചെയ്തു. ഭീകരതയുടെ വിപത്തിനെതിരായ ആഗോള പോരാട്ടത്തിൽ ബഹുമുഖ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത അടിവരയിടുന്നതാണ് ഇന്ത്യയുടെ നടപടിയെന്ന്ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പറഞ്ഞു.
ചൊവ്വാഴ്ച യുഎൻ ഭീകരവിരുദ്ധ ട്രസ്റ്റ് ഫണ്ടിലേക്കുള്ള രാജ്യത്തിന്റെ സന്നദ്ധ സാമ്പത്തിക സംഭാവനയായ അര മില്യൺ ഡോളർ യുഎൻ തീവ്രവാദ വിരുദ്ധ ഓഫീസ് (യുഎൻഒസിടി) അണ്ടർ സെക്രട്ടറി ജനറലിന് രുചിര കംബോജ് കൈമാറി
“ഭീകരവാദ ഭീഷണിയെ ഫലപ്രദമായി നേരിടാൻ അംഗരാജ്യങ്ങളുടെ കഴിവ് വളർത്തിയെടുക്കുന്നതിൽ ഐക്യരാഷ്ട്രസഭയുടെ ഭീകരവിരുദ്ധ ഓഫീസ് ഏറ്റെടുത്തിരിക്കുന്ന നിയോഗത്തിനും പ്രവർത്തനത്തിനും ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നു. ഭീകരവാദത്തിനെതിരായ ആഗോള പോരാട്ടത്തിൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ബഹുമുഖ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഏറ്റവും പുതിയ സംഭാവന വീണ്ടും ഉറപ്പിക്കുന്നത്,”- യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം അംഗം പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: