പാലക്കാട്: തീവ്രവാദ ഗ്രൂപ്പുകളുമായി പാലക്കാട് ലോകസഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ധിചേര്‍ന്നിരിക്കുകയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.
എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അതിയായ സന്തോഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളും നേതാക്കളും സ്വാഗതം ചെയ്തത്. എന്നാല്‍ ഇതിനെതിരെ വലിയ ജനവികാരം ഉയര്‍ന്നപ്പോള്‍ എസ്ഡിപിഐ വോട്ട് വേണ്ട-വേണം എന്ന നിലയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. രാജ്യദ്രോഹികളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷത്തിന് കഴിയുമോ എന്ന് അബ്ദുള്ളക്കുട്ടി ചോദിച്ചു.
ദേശവിരുദ്ധശക്തികളായ എസ്ഡിപിഐ, പിഎഫ്‌ഐ എന്നിവയുമായി ബന്ധപ്പെട്ടാണ് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ വിജയമായിരിക്കില്ല യുഡിഎഫിനുണ്ടാകുക. പാലക്കാട് മത്സരം എന്‍ഡിഎയും – എല്‍ഡിഎഫും തമ്മിലാണെന്നും എ.പി. അബുദ്ദുള്ളക്കുട്ടി പറഞ്ഞു. വര്‍ഗീയശക്തികളുമായി കൂട്ടുപിടിച്ച യുഡിഎഫിനെ ജനം തള്ളിക്കളയും. തീവ്രവാദത്തിനെതിരെ അതിശക്തമായ ജനവികാരമാണുള്ളതെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാക്കളും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമായി ന്യൂനപക്ഷ പ്രീണനത്തിന് ശ്രമിക്കുകയാണ്. സിഎഎയുടെ പേരിലും ഇവര്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു. അതേസമയം പിഎഫ്‌ഐയെ നിരോധിച്ചത് ഉള്‍പ്പെടെയുള്ള ബിജെപി ഉയര്‍ത്തുന്ന നയങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതേതുടര്‍ന്നാണ് ചിലര്‍ പേരിനെങ്കിലും ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയത്.
കഴിഞ്ഞ ആറുവര്‍ഷത്തിനിടെ മുസ്ലിങ്ങള്‍ ഉള്‍പ്പെടെ 5550 വിദേശികള്‍ക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഭാരത പൗരത്വം നല്‍കിയത്. പ്രധാനമന്ത്രി മോദി ഉന്നയിച്ച വികസന രാഷ്‌ട്രീയം ചര്‍ച്ച ചെയ്യാന്‍ മുന്നണികള്‍ക്ക് താത്പര്യമില്ല. ഇവരുടേത് വികസനവിരുദ്ധ രാഷ്‌ട്രീയമാണ്. മാസപ്പടി വിവാദം, ഇ ഡി, അന്വേഷണം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, കള്ളപ്പണം സൂക്ഷിച്ച സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് പൗരത്വ സംരക്ഷണ റാലി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചിക്കുന്ന പാര്‍ട്ടിയായി ബിജെപി മാറി. വിജയ പ്രതീക്ഷയിലാണ് എന്‍ഡിഎയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസി. പി. രഘുനാഥ്, പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: