കോഴിക്കോട്: യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച. നിരവധി യാത്രികരുടെ മൊബൈൽ ഫോണുകളും പണവും നഷ്ടമായി. ഐഫോൺ ഉൾപ്പെടെ നഷ്ടമായെന്നാണ് വിവരം. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.
സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചായിരുന്നു കവർച്ച. എസി കോച്ചുകളിലാണ് മോഷണം നടന്നിരിക്കുന്നത്. യാത്രക്കാർ ഉറങ്ങുകയായിരുന്നതിനാൽ കവർച്ച എപ്പോഴാണ് നടന്നതെന്ന് അറിയാൻ വൈകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: