തിരുവനന്തപുരം: സുരേഷ് ഗോപി വരുന്നൂ എന്നറിഞ്ഞപ്പോഴേക്കും കോളെജിലെ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ കാത്തിരുന്നു. പലരും സെല്‍ഫിയെടുക്കാനും വീഡിയോ എടുക്കാനും മൊബൈല്‍ ഫോണുകളും ഒരുക്കിവെച്ചു.
കോളെജ് ഓഡിറ്റോറിയത്തില്‍ പൂഴിത്തരി നുള്ളിയിടാനുള്ള സ്ഥലം ബാക്കിയില്ലാത്തവിധം വിദ്യാര്‍ത്ഥിനികള്‍ ഇടം പിടിച്ചിരുന്നു. സുരേഷ് ഗോപി കോളെജ് ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഹര്‍ഷാവരത്തോടെയാണ് പെണ്‍കുട്ടികള്‍ വരവേറ്റത്. നമസ്കാരം പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് ഗോപി പ്രസംഗം തുടങ്ങിയത്. ഇതിനോട് തിരിച്ചും നമസ്കാരം പറഞ്ഞ് വിദ്യാര്‍ത്ഥിനികള്‍ ഉച്ചത്തില്‍ പ്രതികരിച്ചു.
എല്ലാവരും വോട്ടേഴ്സ് ലിസ്റ്റില്‍ കയറിയോ എന്ന ചോദ്യത്തിന് കുട്ടികള്‍ ഉവ്വ് എന്ന ഉറക്കെ പ്രതികരിച്ചു. വോട്ട് ചെയ്യേണ്ടത് രാഷ്ട്രീയത്തിന് വേണ്ടി ആകരുത്, രാഷ്ട്രത്തിന് വേണ്ടിയാകണം എന്ന സുരേഷ് ഗോപിയുടെ പഞ്ച് ഡയലോഗിന് വലിയ കയ്യടിയായിരുന്നു. ചെറിയൊരു പ്രസംഗം നടത്തി, വോട്ടഭ്യര്‍ത്ഥനയും നടത്തി സുരേഷ് ഗോപി മടങ്ങി അതിനകം തന്നെ തന്റെ താരപരിവേഷംകൊണ്ടും സാന്നിധ്യംകൊണ്ടും അദ്ദേഹം നല്ലൊരു വൈബ് വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്നുകഴിഞ്ഞിരുന്നു.
ഗുരുവായൂരില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റ് നടത്തുന്ന പ്രശസ്തമായ കോളെജാണ് ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: