തിരുവനന്തപുരം: റേഷന്‍ വിതരണവും മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ ഇ- കെവൈസി മസ്റ്ററിങ്ങും ഒരുമിച്ച് നടത്തുന്നതാണ് സെര്‍വര്‍ തകരാറിലാവാന്‍ കാരണമെന്ന ഭക്ഷ്യമന്ത്രി ജി.ആര്. അനിലിന്റെ വാദം പച്ചക്കള്ളം. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ ഇ- കെവൈസി മസ്റ്ററിങ് നടത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചത് 2023 മാര്‍ച്ചില്‍. പക്ഷെ സംസ്ഥാനത്ത് തുടങ്ങിയതാകട്ടെ 2024 ഫെബ്രുവരി 20നും. ഇതിന്റെ തെളിവുകള്‍ ജന്മഭൂമിക്ക് ലഭിച്ചു.
കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രാലയം സംസ്ഥാനത്തോട് മസ്റ്ററിങ് നടത്താന്‍ നിര്‍ദേശിച്ചത് 2023 മാര്‍ച്ച് 17 ന്. 2024 മാര്‍ച്ച് 31ന് പൂര്‍ത്തിയാക്കണമെന്നും അന്നേ നിര്‍ദേശിച്ചു. എന്നാല്‍ സംസ്ഥാനം അനങ്ങിയില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ആരംഭിക്കുകയും ചെയ്തു. കേരളം മാത്രം പിന്നിലായതോടെ കേന്ദ്രം നിരവധി തവണ കത്തുകള്‍ നല്‍കിയെങ്കിലും സംസ്ഥാനം അവഗണിച്ചു. ഒടുവില്‍ മസ്റ്ററിങ് വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം നാല് കത്തുകള്‍ സംസ്ഥാനത്തിന് അയച്ചു. മസ്റ്ററിങ് സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം, സബ്സിഡി എന്നിവയെ ബാധിക്കുമെന്നാണ് കേന്ദ്ര ഉേദ്യാഗസ്ഥര്‍ വിഡിയോ കോണ്‍ഫറന്‍സില്‍ മുന്നറിയിപ്പ് നല്കി. അപ്പോഴാണ് സംസ്ഥനത്ത് നടപടി തുടങ്ങിയത്.
കര്‍ശന നിര്‍ദേശം വന്നതോടെ ഫെബ്രുവരി 16, 17 തീയതികളില്‍ മസ്റ്ററിങ് അപ്ഡേഷന് ആവശ്യമായ പരിശീലനം സിവില്‍ സപ്ലൈസ് കമ്മിഷണറേറ്റിലെ ഐറ്റി ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ ജീവനക്കാര്‍ക്ക് നല്കി. 19, 20, 21 തീയതികളില്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് ബന്ധപ്പെട്ടവര്‍ പരിശീലനം നല്കി. ഇതിനു ശേഷമാണ് റേഷന്‍ കടകളിലെ ഇപോസ് മെഷീനിലൂടെ സംസ്ഥാനത്തെ മസ്റ്ററിങ് ആരംഭിച്ചത്. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ ആകെ 1.54 കോടിയാണ്. ഒരുവര്‍ഷം കൊണ്ട് നടത്തേണ്ട മസ്റ്ററിങ് ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചതോടെയാണ് സെര്‍വര്‍ തടസ്സപ്പെട്ടത്. യഥാസമയം മസ്റ്ററിങ് നടത്താതെ റേഷന്‍ തടസ്സപ്പെട്ടാല്‍ കുറ്റം കേന്ദ്രസര്‍ക്കാരിന്റെ ചുമലില്‍ കെട്ടിവയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.
ക്രമീകരണം ഏര്‍പ്പെടുത്തും: മന്ത്രി ജി.ആര്. അനില്‍
റേഷന്‍ വിതരണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ആര്‍ക്കും റേഷന്‍ മുടങ്ങില്ല. ഈ മാസത്തെ വിതരണം വേണ്ടിവന്നാല്‍ അടുത്ത മാസം ആദ്യവും നടത്തും. ആവശ്യം വന്നാല്‍ മസ്റ്ററിങ് മൂന്നോ നാലോ ദിവസത്തേക്ക് കൂടി നീട്ടും. പിങ്ക് കാര്‍ഡുകാര്‍ക്ക് മസ്റ്ററിങ് എന്ന് മുതലെന്ന് ഞായറാഴ്ചത്തെ യോഗത്തിന് ശേഷം അറിയിക്കും.
സെര്‍വര്‍ മാറ്റണം: റേഷന്‍ ഡീലേഴ്സ്: അസോസിയേഷന്
തിരുവനന്തപുരം: റേഷന്‍ വിതരണത്തിനുള്ള ഇപോസ് മെഷീന്റെ സര്‍വര്‍ മാറ്റണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടതാണ്. സെര്‍വര്‍ മാറ്റാതെ പ്രശ്നം പരിഹരിക്കാനാ
വില്ല. ഒരേ സമയം സംസ്ഥാനം മുഴുവന്‍ മസ്റ്ററിങ് നടത്തുക എന്നത് പ്രായോഗികമല്ല. ഏഴ് ജില്ലകളായി വിഭജിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: