ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗര്‍ ജില്ലയിലെ ശങ്കരാചാര്യ ക്ഷേത്രത്തിലേക്കുള്ള റോപ് വേ പദ്ധതിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കശ്മീര്‍ താഴ്വരയിലെ ഏറ്റവും പഴക്കമേറിയ ശിവപ്രതിഷ്ഠയുള്ള ശങ്കരാചാര്യക്ഷേത്രം നഗരത്തിന്റെ ഉപരിതല നിരപ്പില്‍ നിന്നും 1100 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി 126.58 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം.
2026 ഡിസംബറോടെ പദ്ധതി പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. ഇതോടെ ശ്രീനഗറിനും ക്ഷേത്രത്തിനും ഇടയിലുള്ള യാത്രാ സമയം അര മണിക്കൂറില്‍ നിന്നും അഞ്ച് മിനിറ്റായി കുറയുമെന്ന് അധികൃതര്‍ പറഞ്ഞു.
📢 𝐉𝐚𝐦𝐦𝐮 & 𝐊𝐚𝐬𝐡𝐦𝐢𝐫 🛣 🚠#PragatiKaHighway #GatiShakti #BuildingTheNation@PMOIndia @manojsinha_ @DrJitendraSingh @RavinderRaina @BJP4JnK pic.twitter.com/dkH5vh7Jmx
— Nitin Gadkari (मोदी का परिवार) (@nitin_gadkari) March 7, 2024
ശ്രീനഗറിലെ സബര്‍വന്‍ പാര്‍ക്കിനടുത്ത് സ്ഥിതി ചെയ്യുന്ന എസ്ഡിഎ പാര്‍ക്കിങില്‍ നിന്നും നേരിട്ട് റോപ്വേ വഴി തീര്‍ത്ഥാടകരെ ക്ഷേത്രത്തില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. 1.05 കിലോമീറ്റര്‍ നീളമുള്ള റോപ്വേ പദ്ധതിയില്‍ മോണോകേബിള്‍ ഡിറ്റാച്ചബിള്‍ ഗൊണ്ടോല (MonoCable Detachable Gondola) സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ 700 പിപിഎച്ച്പിഡി (Passengers per hour per direction ) എന്ന നിരക്കില്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാത്രാ സമയം കുറയ്ക്കുന്നതിനൊപ്പം ദാല്‍ തടാകം ഉള്‍പ്പെടെ ശ്രീനഗറിന്റെ വിശാലത നേരില്‍ കണ്ട് ആസ്വദിക്കാനും സഞ്ചാരികള്‍ക്ക് ഈ യാത്ര വഴി സാധിക്കും. ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നും സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതിലൂടെ പ്രദേശത്തെ ടൂറിസം മേഖല വികസിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു.
നിരവധി പുതിയ പ്രോജക്ടുകൾ രാജ്യത്ത് നിർമ്മാണ ഘട്ടങ്ങളിലാണ്. ശ്രീനഗറിലേതുൾപ്പെടെ എട്ടെണ്ണമെങ്കിലും 2026 ഓടെ പ്രവർത്തന ക്ഷമമാകുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച ശ്രീനഗറിലെത്തി ശങ്കരാചാര്യ ക്ഷേത്രം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ശങ്കരാചാര്യ കുന്നിൽ നിന്നുള്ള ചിത്രം തന്റെ സമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവച്ചിരുന്നു.
Upon reaching Srinagar a short while ago, had the opportunity to see the majestic Shankaracharya Hill from a distance. pic.twitter.com/9kEdq5OgjX
— Narendra Modi (@narendramodi) March 7, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: