കൊച്ചി: അഭിമന്യൂ വധക്കേസ് രേഖകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും കാണാതായതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്ന് സഹോദരൻ പരിജിത്ത്. രേഖകൾ കോടതിയിൽ നിന്ന് തനിയെ ഇറങ്ങി പോകില്ലല്ലോയെന്നും സംഭവം ഞെട്ടൽ ഉണ്ടാക്കുന്നതാണെന്നും സഹോദരൻ പറഞ്ഞു. ഡിജിറ്റൽ രേഖകൾ ഉള്ളതിനാൽ വിചാരണ നീണ്ടുപോകുമെന്ന് കരുതുന്നില്ലെന്നും പരിജിത്ത് കൂട്ടിച്ചേർത്തു.
പോപ്പുലർ ഫ്രണ്ടുമായുള്ള വിവരം തേറ്റി എൻഐഎ സംഘം എത്തിയപ്പോഴാണ് അഭിമന്യു കേസിലെ കുറ്റപത്രം കാണാതായ സംഭവം പുറത്തറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട പതിനൊന്ന് രേഖകളാണ് നഷ്ടമായത്. പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റ്, കുറ്റപത്രം എന്നിവ അടക്കമാണ് കാണാതായിരിക്കുന്നത്. രേഖകൾ കാണാതായത് സിപിഎമ്മിന്റെ പൂർണ അറിവോടെയാണെന്ന് കെ എസ് യു കുറ്റപ്പെടുത്തി.
അഭിമന്യു കേസ് അട്ടിമറിക്കുക എന്നത് സിപിഎം അജണ്ടയാണ്. ഇരയോടൊപ്പവും വേട്ടക്കാരനോടൊപ്പവും പോകുന്ന സമീപനമാണ് തുടക്കം മുതൽ സിപിഎം സ്വീകരിച്ചത് എന്നും അലോഷ്യസ് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ആരോപിച്ചു. രേഖകൾ കാണാതായത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്ന നിലപാടിലാണ് എസ്എഫ്ഐ. സംഭവം ഞെട്ടിക്കുന്നതാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: