കൊല്‍ക്കത്ത : ഗുണ്ടാരാജിന്റെ ഭീഷണിയില്‍ കഴിയുന്ന പശ്ചിമബംഗാളിലെ ചെറുതുരുത്തായ സന്ദേശ് ഗലിയിലെ ജനങ്ങളെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ സി വി ആനന്ദബോസ്. പൊലീസ് പോലും കടന്നു ചെല്ലാന്‍ മടിക്കുന്ന സ്ഥലത്താണ് ഗവര്‍ണര്‍ എത്തി സ്ത്രീകളുള്‍പ്പെടെയുളളവര്‍ക്ക് ആശ്വാസം പകര്‍ന്നത്.
സംസ്ഥാനത്ത് ഭരണം നടത്തുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവായ ഷാജഹാന് ഷെയ്ഖിന്റെ ഗുണ്ടാവിളയാട്ടത്തില്‍ ഭീതിയോടെയാണ് ജനം ഇവിടെ കഴിയുന്നത്. സ്ഥലം സന്ദര്ശിക്കൊനൊരുങ്ങിയ ഗവര്‍ണറെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അങ്ങോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു.ഇത് വകവയ്ക്കാതെയാണ് ഗവര്‍ണര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
സ്ത്രീകളും പെണ്‍കുട്ടികളും ഷാജഹാന് ഷെയ്ഖിനെ ഭയന്നാണ് കഴിയുന്നത്.
.ഗുണ്ടാവിളയാട്ടത്താല് വശംകെട്ട് സന്ദേശ് ഗലിയിലെ സ്ത്രീകള്‍ തെരുവില്‍ ഇറങ്ങി രാഷ്ട്രീയ-ഗുണ്ടാനേതാക്കളെ വെല്ലുവിളിച്ചിരുന്നു.
തുടര്‍ന്ന് ഗുണ്ടകള്‍ പ്രത്യാക്രമണം നടത്തി. സര്‍ക്കാര്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിന് പകരം പൊലീസിനെ ഉപയോഗിച്ച് ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന നില വന്നു. സ്ത്രീകളെ പൊലീസ് കള്ള കേസില്‍ കുടുക്കി. അവരുടെ ഭര്ത്താക്കന്മാരെ അറസ്റ്റ് ചെയ്തു.
ഇതറിഞ്ഞ് കേരളത്തിലായിരുന്ന ഗവര്‍ണര്‍ ആന്ദബോസ് ഉടന്‍ തന്നെ പശ്ചിമബംഗാളിലേക്ക് മടങ്ങിയെത്തി. വിമാനത്താവളത്തില്‍ നിന്ന് നേരെ സന്ദേശ് ഗലിയിലേക്കാണ് അദ്ദേഹം പോയത്. ദുര്‍ഘട പ്രദേശത്ത് എത്തിയ ഗവര്‍ണറെ കാണാന്‍ നൂറുകണക്കിന് സ്ത്രീകള്‍ ആവലാതികളുമായി തടിച്ചു കൂടി. എല്ലാവരെയും കേട്ട അദ്ദേഹം ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് ഉറപ്പ് നല്കി.
അടുത്ത കാലത്ത് ഷാജഹാന് ഷെയ്ഖിന്റെ വീട്ടില്‍ റെയ്ഡിന് വന്ന ഇ.ഡി ഉദ്യോഗസ്ഥരെ ഇയാളുടെ അനുയായികള്‍ തല്ലിചതച്ചിരുന്നു.ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടായിരുന്ന സി ആര് പി ഭടന്മാരെയും മര്‍ദ്ദിച്ചു. ഈ വിഷയത്തിലും ഗവര്‍ണര്‍ സി വി ആനന്ദ ബോസ് ഇടപെട്ടിരുന്നു. ആശുപത്രിയിലായ ഇ.ഡി, സി ആര് പി എഫ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച അദ്ദേഹം ഇ.ഡിയുടെയും സി ആര് പി എഫിന്റെയും തലപ്പത്തുള്ളവരെ ന്യൂദല്‍ഹിയില്‍ നിന്ന് വിളിച്ചു വരുത്തി. പൂട്ടിയിട്ടിരുന്ന ഷാജഹാന് ഷെയ്ഖിന്റെ വീട് ബലമായി തുറന്ന് പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: