ഇസ്ലാമാബാദ്: ഡേവിസ് കപ്പില്‍ ഭാരത ടെന്നിസ് ടീം പാകിസ്ഥാനെ നിഷ്പ്രഭരാക്കി ഗ്രൂപ്പ് വണ്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടി. 60 വര്‍ഷത്തിന് ശേഷമാണ് ഭാരതം ഡേവിസ് കപ്പില്‍ ഈ യോഗ്യത നേടിയെടുത്തത്. ഇസ്ലാമാബാദിലെ പുല്‍ത്തകിടി കോര്‍ട്ടില്‍ പാക് താരങ്ങളെ രണ്ട് ദിവസങ്ങളായി നടന്ന പോരാട്ടത്തില്‍ 4-0നാണ് ഭാരതം തോല്‍പ്പിച്ചത്.
തലേന്ന് 2-0ന് മുന്നിലായിരുന്ന ഭാരതം ഇന്നലെ നടന്ന നിര്‍ണായക പോരാട്ടങ്ങളിലും വിജയിക്കുകയായിരുന്നു. ഡബിള്‍സില്‍ യുകിബാംബ്രിയും സകേത് മൈനേനിയും ചേര്‍ന്ന് ഇന്നലെ ആദ്യമത്സരത്തില്‍ ഭാരത ലീഡ് 3-0മായി ഉയര്‍ത്തി. മുസാമില്‍ മുര്‍ത്താസ- അഖീല്‍ ഖാന് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഭാരത സഖ്യം തോല്‍പ്പിച്ചത്.
ഇതിന് പിന്നാലെ നടന്ന സിംഗിള്‍സ് പോരാട്ടത്തില്‍ ഭാരതത്തിന്റെ നികി പൂനാച്ചയും വിജയിച്ചതോടെ ഭാരതം ഗ്രൂപ്പ് വണ്‍ യോഗ്യത ഉറപ്പിക്കുകയായിരുന്നു. പാകിസ്ഥാന്റെ മുഹമ്മദ് ഷോയിബിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പൂനാച്ച നിര്‍ണായക വിജയം ഭാരതത്തിന് സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: