ബെംഗളൂരു: ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്റ് ലേണിലെ നിരവധി പ്രമുഖ ഓഹരി പങ്കാളികള്‍ സിഇഒ ബൈജു രവീന്ദനെ മാറ്റണമെന്ന് ആവശ്യപ്പെട്ടതായി ഇതേക്കുറിച്ചറിയുന്ന ചിലര്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒരു ബിസിനസ് മാസിക അവകാശപ്പെടുന്നു.
ജനറല്‍ അറ്റ്ലാന്റിക്, പോര്സസ് വെഞ്ചേഴ്സ്, പീക് എക്സ് വി, ചാന് സക്കന്‍ബര്‍ഗ് ഇനിഷ്യേറ്റീവ് എന്നിവര്‍ ഉള്‍പ്പെടുന്നവര്‍ ഒപ്പിട്ട ഒരു നോട്ടീസ് അടിയന്തരമായി അസാധാരണ പൊതുയോഗം വിളിച്ചുചേര്‍ക്കാനും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അഴിച്ചുപണിയാനും ആവശ്യപ്പെട്ടതായി അറിയുന്നു.
ജൂലായിലും ഡിസംബറിലും നടന്ന അസാധാരണ പൊതുയോഗത്തിലെ അഭ്യര്‍ത്ഥനകള്‍ക്ക് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നോട്ടീസ്. ഓഹരിയുടമകളുടെയും കമ്പനിയുടെയും താല്പര്യാര്ത്ഥമാണ് പുതിയ നോട്ടീസ് അയച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു. 1600 കോടി രൂപ അവകാശ ഓഹരികള്‍ വഴി പിരിച്ചെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രമുഖ ഓഹരിയുടമകളുടെ ഈ നോട്ടീസ്. തിങ്ക് ആന്റ് ലേണിന്റെ ഡയറക്ടര്‍ബോര്‍ഡ് തീരുമാനം അനുസരിച്ചാണ് അവകാശ ഓഹരികള്‍ നല്കി 1600 കോടി രൂപ പിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നും ബൈജു രവീന്ദ്രന് അവകാശപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: