ബര്‍ലിന്‍ : ജര്‍മനിയില്‍ വെള്ളിയാഴ്ച ഗതാഗത രംഗത്തെ ജീവനക്കാരുടെ പണിമുടക്ക് രാജ്യത്തെ വിവിധ ഭാഗങ്ങളെ നിശ്ചലമാക്കി. 15 സംസ്ഥാനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളും സമരത്തില്‍ പങ്കെടുത്തതായി തൊഴിലാളി യൂണിയന് വെര്‍ഡി വെളിപ്പെടുത്തി.
പണിമുടക്കുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഏക സംസ്ഥാനം ബവേറിയയാണ്.
നോര്‍ത്ത് റൈന്‍ വെസ്ററ്ഫാലിയ സംസ്ഥാനത്തെ പണിമുടക്ക് ഏറെ ബാധിച്ചു. രാജ്യമെമ്പാടുമായി പണിമുടക്കുന്ന 90,000ത്തോള്ം തൊഴിലാളികളില്‍ മൂന്നിലൊന്ന് പേരും ഈ സംസ്ഥാനത്താണ് ജോലി ചെയ്യുന്നത്.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പണിമുടക്ക് ആരംഭിച്ചത്.
പൊതുഗതാഗത മേഖലയിലെ തൊഴിലാളികളുടെ ജോലി സമയം കുറയ്ക്കുക, ഷിഫ്റ്റുകള്‍ക്കിടയില്‍ കൂടുതല്‍ വിശ്രമം, കൂടുതല്‍ അവധിയോ കൂടുതല്‍ അവധിക്കാല വേതനമോ എന്നിവ വെര്‍ഡി ട്രേഡ് യൂണിയന്റെ ആവശ്യങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: