മാലെ: ചൈനീസ് പക്ഷപാതിയായ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാനായി പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) നീക്കം തുടങ്ങി. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിക്കുന്നതിനായി എംപിമാരുടെ ഒപ്പുകള്‍ ശേഖരിച്ചതായി മാലദ്വീപ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡെമോക്രാറ്റുകളുമായി ചേര്‍ന്നാണ് എംഡിപി മുയിസുവിനെതിരെ നീക്കം നടത്തുന്നത്. ഇരുകക്ഷികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 34 അംഗങ്ങള്‍ ഇംപീച്ച്മെന്റ് പ്രമേയത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. മുയിസുവിന്റെ ഭാരത വിരുദ്ധ നിലപാടുകള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ദ്വീപില്‍ ഉയരുന്നത്. മാലദ്വീപിന്റെ പരമ്പരാഗത നിലപാടിന് വിരുദ്ധമായിട്ടാണ് മുയിസു ചൈനീസ് അനുകൂലനിലപാടിലേക്ക് മാറിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘട്ടനത്തില്‍ പല എംപിമാര്‍ക്കും പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ഭരണകക്ഷിയിലെ നാല് അംഗങ്ങള്‍ മുയിസുവിന്റെ മന്ത്രിസഭയില്‍ ചേരുന്നതിന് അംഗീകാരം നല്‍കാനുള്ള നീക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിപക്ഷമായ എംഡിപി നീക്കത്തെ ശക്തമായ ചെറുക്കുകയായിരുന്നു. ചേമ്പറില്‍ കടക്കാന്‍ ശ്രമിച്ച പ്രതിപക്ഷ എംപിമാരെ ഭരണപക്ഷ എംപിമാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: